മൂന്നു പുരുഷന്മാരെ വിവാഹം ചെയ്ത വനിതയ്ക്ക് 11 വര്‍ഷം തടവ്

Web Desk
1 Min Read

മനാമ: മൂന്നു പുരുഷ സുഹൃത്തുക്കളെ വിവാഹം ചെയ്ത അറബ് വനിതയ്ക്ക് 11 വര്‍ഷം തടവ് ശിക്ഷ. മുപ്പതുകാരിയായ യുവതി ഒരേ സമയത്താണ് മൂന്ന് പുരുഷ സുഹൃത്തുക്കളേയും വിവാഹം കഴിച്ചത്. യുവതി അവിവാഹിതയാണെന്ന തെറ്റിദ്ധാരണയിലാണ് പുരുഷന്മാര്‍ മൂവരും വിവാഹത്തിന് തയ്യാറായത്. കോടതിയിലെ രേഖകള്‍ പ്രകാരം പുരുഷന്മാര്‍ 4500 ബഹറൈന്‍ ദിനാറിന് തുല്യമായ തുക വനിതയ്ക്ക് വിവാഹമൂല്യം നല്കിയിട്ടുണ്ട്. യുവതി മൂന്നുപേരില്‍ നിന്നും പണം തട്ടിയത് വ്യത്യസ്ത ഐ ഡി ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആദ്യ വിവാഹത്തില്‍ ഭര്‍ത്താവിനൊപ്പം നാലു മാസമാണ് യുവതി കഴിഞ്ഞത്. തുടര്‍ന്നാണ് രണ്ടാം വിവാഹത്തിന് തയ്യാറെടുത്തത്. ഒരു മാസക്കാലം രണ്ടാം ഭര്‍ത്താവിനോടൊപ്പം ജീവിച്ച യുവതി മൂന്നാമത്തെയാളെ വിവാഹം കഴിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം വിവാഹത്തിന് ശേഷം ഒരാഴ്ച തികയുമ്പോഴേക്കും മൂന്നാം ഭര്‍ത്താവിന് സംശയം തോന്നുകയായിരുന്നു.
യുവതിയെ അറസ്റ്റ് ചെയ്തതോടെയാണ് തങ്ങള്‍ മൂന്നുപേരുടേയും ഭാര്യ ഒരാളായിരുന്നുവെന്ന് ഭര്‍ത്താക്കന്മാര്‍ തിരിച്ചറിഞ്ഞത്. കൗതുകകരമായ കാര്യം വിവാഹത്തിനായി പെണ്‍കുട്ടിയെ കണ്ടുപിടിച്ചു നല്കാന്‍ ഒരേ വനിതയെ തന്നെയാണ് മൂവരും വ്യത്യസ്ത സമയങ്ങളിലായി സമീപിച്ചിരുന്നതെന്നാണ്. ഒരേ പെണ്‍കുട്ടിയുടെ നമ്പര്‍ തന്നെയാണ് മൂവര്‍ക്കും പ്രസ്തുത വനിത നല്കിയത്. തുടര്‍ന്നാണ് മൂന്ന് വിവാഹങ്ങള്‍ അവരറിയാതെ പെണ്‍കുട്ടി സംഘടിപ്പിച്ചെടുത്തത്. മറ്റൊരു വിവാഹം കഴിക്കുന്നതിന് മുമ്പ് താന്‍ വിവാഹ മോചനം നേടിയിരുന്നതായി യുവതി കോടതിയില്‍ വാദിച്ചെങ്കിലും അന്വേഷണത്തെ തുടര്‍ന്ന് അത് കളവാണെന്ന് കോടതി തിരിച്ചറിഞ്ഞിരുന്നു.

city exchange
Share This Article
Leave a Comment
error: Content is protected !!