സിദ്ദീഖ് പുറായിലിന് എറോസിന്റെ ആദരം

Web Desk
1 Min Read

ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അപ്പെക്‌സ് ബോഡി ആയ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ട്രര്‍ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട സിദ്ദിഖ് പുറായിലിന് ഏബ്ള്‍ ഇന്റര്‍ നാഷണല്‍ കമ്പനിയിലെ ജീവനക്കാരുടെയും മാനേജ്‌മെന്റിന്റെയും സംയുക്ത കൂട്ടായ്മയായ എറോസിന്റെ നേതൃത്വത്തില്‍ ആദരിച്ചു. സൈത്തൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ആദരിക്കല്‍ ചടങ്ങ് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തുകനും അഭിഭാഷകനുമായ ഡോ. നിസാര്‍ കോച്ചേരി ഉദ്ഘാടനം ചെയ്തു.
തൊഴിലാളികളുടെ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി ഒരു കമ്പനിയിലെ ജീവനക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത് ഏറെ അഭിനന്ദനീയവും മാതൃകാപരവുമാണെന്നും ഡോ. നിസാര്‍ കോച്ചേരി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍തൂക്കം നല്‍കുന്ന വ്യക്തിയണ് സിദ്ധീഖ് പുറായിലെന്നും പുതിയ സ്ഥാനം അര്‍ഹതക്കുള്ള അംഗീകാരമാണെന്നും ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ പുരോഗതിക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് ഇത് മൂലം സാധിക്കട്ടെ എന്നും നിസാര്‍ കോച്ചേരി കൂട്ടിച്ചേര്‍ത്തു.
എറോസ് ചെയര്‍മാന്‍ അന്‍സാര്‍ അരിമ്പ്രയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയരക്ടര്‍ ഖാലിദ് കമ്പളവന്‍, പ്രൊജക്ട് മാനേജര്‍ മൊസൈബ് ഹൈദര്‍, ജാസ്സിം മുഹമ്മദ്, മുജീബ് ടി.ടി, മുഹമ്മദ് എ. പി, അസീസ് പുറായില്‍, മുഹമ്മദ് നബി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. സിദ്ധീഖ് പുറായില്‍ മറുപടി പ്രസംഗം നടത്തി.
എറോസിന്റെ പ്രത്യേക ഉപഹാരം ഡോ. നിസാര്‍ കോച്ചേരി സിദ്ധീഖ് പുറായിലിന് കൈമാറി. എറോസ് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ബഷീര്‍ തുവാരിക്കല്‍ സ്വാഗതവും വൈസ് ചെയര്‍മാരന്‍ മുഹ്താജ് താമരശ്ശേരി നന്ദിയും പറഞ്ഞു. അന്‌സാര്‍ അബ്ദുറഹാമാന്‍ പ്രാര്‍ത്ഥന നടത്തി.

city exchange
Share This Article
Leave a Comment
error: Content is protected !!