ബഡ്ജറ്റ് നിരാശാജനകം: കെ വി ബോബന്‍

Web Desk
2 Min Read

ദോഹ; ധനകാര്യ മന്ത്രി അവതരിപ്പിച്ച കേരളാ ബഡ്ജറ്റ് തികച്ചും നിരാശാജനകവും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഗിമ്മിക്ക് മാത്രമാണെന്നും ഇന്‍കാസ് നേതാവ് കെ വി ബോബന്‍ പറഞ്ഞു.

city exchange

കഴിഞ്ഞ ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ചവയെല്ലാം ഇപ്പോഴും പ്രഖ്യാപനമായിത്തന്നെ നിലനില്ക്കുമ്പോള്‍ ഇതില്‍ കൂടുതലൊന്നും മലയാളി പ്രതീക്ഷിച്ചു കാണാനിടയില്ല. 2021ലെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച ‘എല്ലാ വീട്ടിലും ലാപ്‌ടോപ്പ്’ പദ്ധതി തന്നെ ഉദാഹരണമാണ്. പത്ത് കൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഇപ്പോള്‍ ആസന്നമായ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കാലിയായ ഒരു ഖജനാവും കയ്യില്‍ വച്ചുകൊണ്ട് എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുമെന്ന് പറയുന്നത് വിശ്വസിക്കാന്‍ മലയാളികള്‍ അത്ര മണ്ടന്‍മാരാണെന്ന് ധരിക്കരുത്. ആശാ വര്‍ക്കര്‍മാര്‍ ദിവസങ്ങളോളം സെക്രട്ടേറിയറ്റിന് മുന്നില്‍ സഹനസമരം ചെയ്തിട്ടും തിരിഞ്ഞ് നോക്കിയില്ല എന്ന് മാത്രമല്ല, അതിനെ അധിക്ഷേപിച്ച സര്‍ക്കാര്‍ ഇപ്പോള്‍ അവരുടെ ഓണറേറിയം വര്‍ധിപ്പിച്ച് കൊടുക്കുമെന്ന് പറയുന്നത് തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് ആര്‍ക്കാണറിയാത്തത്.

പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വസിക്കാന്‍ ഒരു വകയുമില്ല ഈ ബഡ്ജറ്റില്‍. മാസങ്ങള്‍ മുമ്പ്, സാധാരണക്കാരന്റെ നികുതി പണം കൊണ്ട്, കൊട്ടിഘോഷിച്ച് നടത്തിയ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തില്‍ ചര്‍ച്ച ചെയ്യുകയും പ്രഖ്യാപിക്കുകയും ചെയ്ത എന്തെങ്കിലും ഈ ബഡ്ജറ്റിലുണ്ടോ. പ്രവാസികള്‍ക്കായി പുതിയ പദ്ധതികള്‍ ഒന്നും പ്രഖ്യാപിച്ചില്ല എന്നു മാത്രമല്ല, നേരത്തേ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് വളരെ തുച്ഛമായ തുക മാത്രമാണ് വകയിരിത്തിയിരിക്കുന്നത്.

2021ല്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപദ്ധതിയില്‍ പ്രവാസി ക്ഷേമത്തിനായി പ്രഖ്യപിച്ച 100 കോടിയില്‍ നിന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ. തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് ധനസഹായം നല്കാന്‍ പ്രഖ്യാപിച്ച സ്വാന്തനം പ്രദ്ധതിയുടെ പ്രയോജനം ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടോ എന്നറിയാന്‍ മഷിയിട്ട് നോക്കേണ്ടി വരും. പ്രവാസികളുടെ പുനരധിവാസവും പ്രവാസി സംരംഭത്വവുമെല്ലാം മേനിക്ക് വേണ്ടി വീണ്ടും ബഡ്ജറ്റില്‍ ഇടം പിടിക്കുമ്പോള്‍ സാധാരണ പ്രവാസിക്ക് ഓര്‍മ്മ വരുന്നത് 2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പ്രഖ്യാപിച്ച ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്ന പ്രവാസികള്‍ക്ക് ആറ് മാസത്തെ ശമ്പളം കൊടുക്കുമെന്നുള്ള വാഗ്ദാനവും വ്യവസായം തുടങ്ങാന്‍ പോയിട്ട് ചുവപ്പ് നാടയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ആത്മഹത്യ ചെയ്ത ആന്തൂരിലെ സാജന്റെ ദുരവസ്ഥയുമൊക്കെയാണ്. കേരളത്തിന്റെ ജി ഡി പിയില്‍ മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന പ്രവാസികളോടുള്ള ഈ അവഗണ തികച്ചും പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!