
കിഴുപ്പിള്ളിക്കര: കമ്പ്യൂട്ടര്‍വത്കരിച്ച തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് ഉദ്ഘാടനം നടത്തി. വലപ്പാട് മണപ്പുറം ഫൗണ്ടേഷന്‍ന്റെ സഹായത്തോടെയാണ് കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തീകരിച്ചത്. ഉദ്ഘാടനം മണപ്പുറം ഫൗണ്ടേഷന്‍ സി ഇ ഒ ജോര്‍ജ് ഡി ദാസ് നിര്‍വഹിച്ചു. തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് സി എല്‍ ജോയ് അധ്യക്ഷത വഹിച്ചു.

താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രതി അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. മാരക രോഗികള്‍ക്കുള്ള കിറ്റ് വിതരണവും നിര്‍വഹിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ സദാനന്ദന്‍, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സതീ ജയചന്ദ്രന്‍, വാര്‍ഡ് അംഗങ്ങളായ ഷൈനി ബാലകൃഷ്ണന്‍, മിനി ജോസ്, ശില്പ ട്രീസ സെബാസ്റ്റ്യന്‍ (ചീഫ് മാനേജര്‍, മണപ്പുറം ഫൗണ്ടേഷന്‍), ഷീബ രാമചന്ദ്രന്‍, വി ജി മോഹനന്‍, കദീജ കുഞ്ഞിമുഹമ്മദ്, മല്ലിക, ശൈലജ നാരായണന്‍, സത്യവതി തുടങ്ങിയവര്‍ സംസാരിച്ചു.

കിഴുപ്പിള്ളിക്കര ഹെല്‍ത്ത് സെന്ററിന് സമീപമാണ് തണല്‍ ചാരിറ്റബിള്‍ സൊസൈറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടന്ന ചടങ്ങില്‍ തണല്‍ വൊളന്റിയര്‍മാര്‍ പങ്കെടുത്തു.


