പാരാലിംപിക്‌സില്‍ വെള്ളിയുമായി ഇന്ത്യയുടെ ഭവിനബെന്‍ പട്ടേല്‍

Web Desk
1 Min Read

ടോക്യോ: പാരാലിംപിക്‌സ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിനബെന്‍ പട്ടേലിന് വെള്ളി. ഒളിംപിക്‌സിലോ പാരാലിംപിക്‌സിലോ ടേബിള്‍ ടെന്നീസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ കൂടിയാണിത്.

city exchange


ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് താരം യിംഗ് ഴോവുവിനോടാണ് ഫൈനലില്‍ ഭവിനബെന്‍ പരാജയപ്പെട്ടത്. പത്തൊന്‍പത് മിനുട്ടു നേരമാണ് ഫൈനല്‍ നീണ്ടുനിന്നത്. സ്‌കോര്‍: 7- 11, 7- 11, 6- 11.


ഭവിനബെന്നിന്റെ നേട്ടം രാജ്യത്തിന് മുഴുവന്‍ അഭിമാനമാണെന്ന് വിവിധ കായിക താരങ്ങള്‍ പ്രതികരിച്ചു.

- Advertisement -
Ad image


സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ ഷാങ് മിയാവോയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് മറികടന്നാണ് ഭവിന ഫൈനലിലെത്തിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റിയോ പാരാലിംപിക്സ് സ്വര്‍ണ മെഡല്‍ ജേത്രിയും ലോക അഞ്ചാം നമ്പര്‍ താരവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെറിക് റാങ്കോവിച്ചിനെയായിരുന്നു ഭവിന പരാജയപ്പെടുത്തിയത്.
ഒരു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ചാണ് ഭവിനയുടെ കാലുകള്‍ തളര്‍ന്നത്.

ചക്രക്കസേരയിലിരുന്നാണ് ഈ ഗുജറാത്തി പെണ്‍കുട്ടി ഇന്ത്യക്കായി നേട്ടം കൊയ്തത്. ക്ലാസ് 4 (അരയ്ക്കുതാഴെ തളര്‍ന്നവര്‍) വിഭാഗത്തിലാണ് ഭവിന മെഡല്‍ സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ വഡനഗറില്‍ നിന്നാണ് ഭവിന മെഡല്‍ നേട്ടത്തിലേക്ക് എത്തിയത്.
വനിതാ സിംഗിള്‍സിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് ശേഷം തുടര്‍ച്ചയായി നാലു മത്സരങ്ങളില്‍ വിജയിച്ചാണ് മുപ്പത്തിനാലുകാരിയായ ഭവിന ഫൈനലിലേക്കെത്തിയത്.

Share This Article
Leave a Comment
error: Content is protected !!