
വാഷിംഗ്ടണ്‍: കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് വ്യാഴാഴ്ചയുണ്ടായ ചാവേര്‍ ആക്രമണത്തിന് മറുപടിയായി അഫ്ഗാനിസ്ഥാനിലെ ഐ എസിനെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വരും മണിക്കൂറുകളില്‍ കൂടുതല്‍ ഐ എസ് ആക്രമണ സാധ്യതകളുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി.

ക്രൂരമായ ആക്രമണങ്ങളില്‍ ഉള്‍പ്പെടുന്നവരെ വേട്ടയാടുമെന്നും അവര്‍ക്ക് വില നല്‌കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്കി. അടുത്ത 24 മുതല്‍ 36 വരെ മണിക്കൂറുകള്‍ക്കുള്ളില്‍ ആക്രമണങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കമാന്റര്‍മാര്‍ അറിയിച്ചത്. ശക്തി സംഭരിക്കുന്നതിന് മുന്‍ഗണന നല്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതായും ബൈഡന്‍ പറഞ്ഞു.

ആഗസ്ത് 26ന് നടന്ന ചാവേര്‍ ആക്രമണത്തില്‍ 13 യു എസ് സൈനികര്‍ ഉള്‍പ്പെടെ 175 പേരാണെ് കൊല്ലപ്പെട്ടത്. ഐ എസ് കെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. അഫ്ഗാനിലെ ഐ എസ് കേന്ദ്രത്തില്‍ യു എസ് നടത്തിയ വ്യോമാക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകുയം ചെയ്തതായി പെന്റഗണ്‍ അറിയിച്ചിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് യു എസ് പ്രത്യാക്രമണം നടത്തിയത്. ഇതില്‍ സാധാരണക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്ന് മേജര്‍ ജനറല്‍ ഹങ്ക് ടെയ്‌ലര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ യു എസ് ആക്രമണത്തില്‍ ലക്ഷ്യമിട്ടവര്‍ ചാവേര്‍ ബോംബാക്രമണത്തില്‍ നേരിട്ട് പങ്കുള്ളവരാണോ എന്ന കാര്യം വിശദീകരിക്കാന്‍ പെന്റഗണ്‍ വിസമ്മതിച്ചു.
താലിബാന്റെ എതിരാളികളാണ് ഐ എസ് എങ്കിലും താലിബാന്‍ പ്രദേശത്ത് കടന്നുകയറി അമേരിക്ക നടത്തിയ ആക്രമണത്തെ താലിബാന്‍ അപലപിച്ചു. അഫ്ഗാന്‍ പ്രദേശത്ത് നടത്തിയ ആക്രമണാണിതെന്നാണ് താലിബാന്‍ വിശേഷിപ്പിച്ചത്.
ആഗസ്ത് 31ഓടെ കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തേക്കും. വരും ദിവസങ്ങളില്‍ മന്ത്രിസഭാ പ്രഖ്യാപനം നടത്തുമെന്നും സാഹിബുല്ല മുജാഹിദിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.


