ഒപെക്ക് വിടുമെന്ന് പ്രഖ്യാപിച്ച് യു എ ഇ

Web Desk
1 Min Read

ദുബായ്: ആഗോള എണ്ണ ഉത്പാദകരുടെ കൂട്ടായ്മയായ ഒപെക്കും ഒപെക്ക് പ്ലസും വിടുന്നതായി യു എ ഇ. ദീര്‍ഘകാലമായി ഒപെക് അംഗമായിരുന്ന യു എ ഇയുടെ പിന്മാറ്റം സംഘടനയുടെ ഐക്യത്തെ ബാധിക്കാനും ആഭ്യന്തര ഭിന്നതകള്‍ ശക്തമാക്കാനും ഇടയാക്കുമെന്ന വിലയിരുത്തലുകളുണ്ട്.

city exchange

യു എ ഇ ഊര്‍ജ മന്ത്രി സുഹയില്‍ മുഹമ്മദ് അല്‍ മസ്‌റൂയി റോയിറ്റേഴ്‌സിന് നല്‍കിയ പ്രതികരണത്തില്‍ രാജ്യത്തിന്റെ നിലവിലുള്ളതും ഭാവിയിലേതുമായ ഊര്‍ജ നയങ്ങള്‍ സമഗ്രമായി വിലയിരുത്തിയ ശേഷമാണ് തീരുമാനം സ്വീകരിച്ചതെന്ന് പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി ഈ വിഷയത്തില്‍ ആലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഹോര്‍മൂസ് കടലിടുക്കിലൂടെ കയറ്റുമതി നടത്തുന്നതില്‍ നേരിടുന്ന വെല്ലുവിളികളും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ്.
ഇത്തരം സാഹചര്യത്തില്‍ യു എ ഇയുടെ പിന്മാറ്റം വിപണിയില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നാണ് മന്ത്രിയുടെ വിലയിരുത്തല്‍.

യുദ്ധകാലത്ത് ഇറാന്റെ ആക്രമണങ്ങളില്‍ നിന്ന് മതിയായ സംരക്ഷണം ലഭിച്ചില്ലെന്നാരോപിച്ച് മറ്റ് അറബ് രാജ്യങ്ങളെ യു എ ഇ വിമര്‍ശിച്ചിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുടെ പ്രതികരണം ചരിത്രത്തിലെ ഏറ്റവും ദുര്‍ബലമായതാണെന്ന് യു എ ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!