അടിയന്തര സഹായം തേടി ഇന്ത്യന്‍ വിമാനക്കമ്പനികള്‍

Web Desk
1 Min Read

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമഗതാഗത മേഖലയെ കടുത്ത പ്രതിസന്ധിയിലേക്കെന്ന് റിപ്പോര്‍ട്ട്. ജെറ്റ് ഇന്ധനവില കുത്തനെ ഉയരുന്നതിനിടെ വിമാനക്കമ്പനികള്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു.

city exchange

സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നിവയെ പ്രതിനിധീകരിക്കുന്ന ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് നല്‍കിയ കത്തില്‍ മേഖല അത്യന്തം സമ്മര്‍ദ്ദത്തിലാണെന്ന് വ്യക്തമാക്കുന്നു.

ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ വിലയില്‍ ഉണ്ടായ വലിയ വര്‍ധനയാണ് പ്രധാന ആശങ്ക. ചില റൂട്ടുകള്‍ വ്യാപാരപരമായി തുടരാന്‍ പ്രയാസകരമാകുകയാണെന്നും നിലവിലെ സാഹചര്യം തുടരുകയാണെങ്കില്‍ സര്‍വീസുകള്‍ പുനഃസംഘടിപ്പിക്കേണ്ടിവരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി.

സാധാരണയായി മൊത്തം ചെലവിന്റെ 30- 40 ശതമാനം മാത്രം ആയിരുന്ന ഇന്ധനച്ചെലവ് ഇപ്പോള്‍ 55- 60 ശതമാനമായി ഉയര്‍ന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് കമ്പനികളുടെ ലാഭ മാര്‍ജിന്‍ ഗണ്യമായി കുറച്ചിട്ടുണ്ട്.

- Advertisement -
Ad image

താത്ക്കാലിക ആശ്വാസമായി ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള 11 ശതമാനം എക്‌സൈസ് തീരുവ ഒഴിവാക്കണമെന്നും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന വാറ്റ് കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ദീര്‍ഘകാല പരിഹാരമായി, വിമാന ഇന്ധനത്തിന് വ്യക്തമായ വിലനിര്‍ണ്ണയ സംവിധാനം വേണമെന്നാണ് ആവശ്യപ്പെടുന്നത്. ആഗോള വിപണിയിലെ മാറ്റങ്ങള്‍ കാരണം ക്രൂഡ് വില കുറഞ്ഞാലും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിനുള്ള വില ഉയര്‍ന്ന നിലയില്‍ തുടരുന്ന സാഹചര്യം വ്യവസായത്തിന് വെല്ലുവിളിയാകുന്നുവെന്ന് സംഘടന വ്യക്തമാക്കി.

നിലവിലുള്ള പ്രവണത തുടര്‍ന്നാല്‍ ടിക്കറ്റ് നിരക്ക് വര്‍ധന, സര്‍വീസ് കുറവ്, ചില റൂട്ടുകളുടെ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് വ്യവസായം മുന്നറിയിപ്പ് നല്‍കി.

Share This Article
Leave a Comment
error: Content is protected !!