

ദോഹ: കത്താറയില്‍ ഗരന്‍ഗാവോ ആഘോഷിച്ചു. കത്താറ കോര്‍ണിഷിലും ഓപ്പണ്‍ എയര്‍ തിയേറ്ററിലും വന്‍ ജനക്കൂട്ടമാണ് ഗരന്‍ഗാവോ ആഘോഷിക്കാനെത്തിയത്.

പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ച് പൈതൃക ഗാനങ്ങള്‍ ആലപിക്കുന്ന കുട്ടികളുമായി കത്താറയിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തി. ആധികാരിക ഖത്തരി ആചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നട്സും മധുരപലഹാരങ്ങളും നിറച്ച ഗരന്‍ഗാവോ ബാഗുകള്‍ വിതരണം ചെയ്തു.

ഉത്സവ അന്തരീക്ഷത്തില്‍ അലങ്കരിച്ച തെരുവുകളുള്ള ഖത്തറിലെയും ഗള്‍ഫിലെയും ഏറ്റവും പ്രിയപ്പെട്ട റമദാന്‍ പാരമ്പര്യങ്ങളിലൊന്നാണ് ഗരന്‍ഗാവോ.

