

ദോഹ: ഏഴര കൂട്ടായ്മ ഖത്തര്‍ കമ്മറ്റി റോയല്‍ ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ നോമ്പ്തുറ സംഘടിപ്പിച്ചു. എഴുപതോളം പേര്‍ പങ്കെടുത്ത സംഗമത്തില്‍
പ്രസിഡന്റ് റിയാസ് നാലത്താന്‍കണ്ടി അധ്യക്ഷത വഹിച്ചു.

നബീല്‍ കെ എം ഖിറാഅത്ത് നടത്തി. നിസാര്‍ എസ്, മുജ്തബ യാസീന്‍ എന്നിവര്‍ റമദാന്‍ സന്ദേശം നല്‍കി.

സെക്രട്ടറി അന്‍വര്‍ അലി കൂട്ടായ്മയെ കുറിച്ച് പറഞ്ഞു. റഷാദ് പള്ളിക്കണ്ടി, നയീഫ് പറമ്പില്‍, ജാസര്‍, സമീര്‍ ടി, അഫ്‌സാഹെ ഷാഹു,
ഷഹീര്‍, ഐവ കാര്‍ഗോ ബഷീര്‍, പറമ്പില്‍ അബ്ദുല്‍ അസീസ്, റിയാസ് എന്‍ കെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഷാദ് റോഷന്‍ നന്ദി പറഞ്ഞു.
