

ദോഹ: പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞു നാട്ടിലെത്തിയ ഖത്തറിലെ പ്രമുഖ വ്യവസായിയും ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ ചെയര്‍മാനും സുപ്രഭാതം ദിനപത്രം വൈസ് ചെയര്‍മാര്‍മാനും ജി സി സി രാജ്യങ്ങളിലെ പ്രമുഖ ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പായ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ജനറല്‍ മാനേജരുമായ കെ സൈനുല്‍ ആബിദിന് ഖത്തര്‍ കേരള ഇസ്ലാമിക് സെന്റര്‍ സ്വീകരണം നല്‍കി

വര്‍കിംഗ് പ്രസിഡണ്ട് ഇസ്മായില്‍ ഹുദവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സകരിയ്യ മാണിയൂര്‍ സ്വാഗതം പറഞ്ഞു

സുബൈര്‍ ഫൈസി കട്ടുപ്പാറ, സി എം സലീം ഹുദവി മണ്ണാര്‍ക്കാട്, അബ്ദുല്‍ ഹമീദ് ദാരിമി പുറമേരി, ടി കെ ബഷീര്‍ മുസ്ലിയാര്‍, ഹുസൈന്‍ റഹ്മാനി, സുഹൈല്‍ റഹ്മാനി, എസ് കെ എസ് എസ് എഫ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡണ്ട് അബൂബക്കര്‍ യമാനി തൂവ്വക്കുന്ന്, മുഹമ്മദ് മസ്ഥഫ ബക്കളം, ഷംസീര്‍ കമ്പില്‍, പി കെ യൂസഫ് കാപ്പാട്, റിയാസ് മൊകേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

