ചോയ്‌സ് ഈസ് യുവേഴ്‌സ്; ദേശീയ കായിക ദിനത്തില്‍ 130 പ്രവര്‍ത്തനങ്ങള്‍

Web Desk
2 Min Read

ദോഹ: ദേശീയ കായിക ദിനത്തില്‍ ചോയ്‌സ് ഈസ് യുവേഴ്‌സ് അഥവാ തെരഞ്ഞെടുപ്പ് നിങ്ങളുടേതാണ് എന്ന മുദ്രാവാക്യത്തില്‍ 130 പ്രവര്‍ത്തനങ്ങളാണ് നടക്കുകയെന്ന് ദേശീയ കായിക ദിനം കമ്മിറ്റി അറിയിച്ചു. ഫെബ്രുവരി 14 ചൊവ്വാഴ്ചയാണ് 12-ാമത് ഖത്തര്‍ ദേശീയ കായികദിനം.

city exchange

കായിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ 2,643 കിലോമീറ്റര്‍ കാല്‍നട, സൈക്ലിംഗ് പാതകളും രാജ്യത്തെ നൂറിലധികം കായിക സൗകര്യങ്ങളും ഒരു കൂട്ടം പാര്‍ക്കുകള്‍, ഗ്രീന്‍ കാര്‍പെറ്റുകള്‍, സൗകര്യങ്ങള്‍, ബീച്ചുകള്‍ എന്നിവയാണ് ഉള്‍പ്പെടന്നത്.

രാജ്യത്തുടനീളമുള്ള പാര്‍ക്കുകളിലും കായിക സൗകര്യങ്ങളിലുമുള്ള 130 പ്രവര്‍ത്തനങ്ങളില്‍ നൂറിലധികം പാര്‍ട്ടികള്‍ ഈ വര്‍ഷം പങ്കെടുക്കുമെന്ന് കായിക- യുവജന മന്ത്രിയുടെ ഉപദേഷ്ടാവും ദേശീയ കായികദന കമ്മിറ്റി പ്രസിഡന്റുമായ അബ്ദുല്‍ റഹ്മാന്‍ മുസല്ലം അല്‍ ദോസരി പറഞ്ഞു.

- Advertisement -
Ad image

കഴിഞ്ഞ വര്‍ഷം ഖത്തര്‍ സ്പോര്‍ട്സ് ഫോര്‍ ഓള്‍ ഫെഡറേഷന്‍ (ക്യു എസ് എഫ് എ) സംഘടിപ്പിച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അല്‍ ദോസരി അവലോകനം ചെയ്തു. സ്പോര്‍ട്സ് ടൂര്‍ണമെന്റ് പ്രോഗ്രാം, സ്‌കൂള്‍ ഇവന്റുകള്‍, ഓട്ടം, അല്‍ ഫുര്‍ജാന്‍ കളിസ്ഥല പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മൊത്തം 207,631 പുരുഷന്മാരും സ്ത്രീകളുമാണ് പങ്കെടുത്തത്.

ലോക പൊണ്ണത്തടി ദിനം, ലോക പ്രമേഹ ദിനം, ലോക മാനസികാരോഗ്യം എന്നിങ്ങനെ ഈ ആഗോള സംഭവങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിന്റെ അവബോധം വളര്‍ത്തുന്നതിനായി നിരവധി കമ്മ്യൂണിറ്റി ഇവന്റുകള്‍ കലണ്ടറിലേക്ക് ചേര്‍ക്കാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് അല്‍ ദോസരി കൂട്ടിച്ചേര്‍ത്തു.

കൂടാതെ, പെഡല്‍, ഫുട്‌ബോള്‍, ഷൂട്ടിംഗ്, ടേബിള്‍ ടെന്നീസ് തുടങ്ങി സ്ത്രീകള്‍ക്കായി പ്രത്യേക പരിപാടികളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഈ പരിപാടികളില്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തം കണക്കിലെടുത്ത് ഫെഡറേഷനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്പോര്‍ട്സ് പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് അല്‍ ദോസരി അഭിപ്രായപ്പെട്ടു. വ്യക്തിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പല വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതാണ് ഈ വര്‍ഷത്തെ ദേശീയ കായികദിന മുദ്രാവാക്യം ‘തിരഞ്ഞെടുപ്പ് നിങ്ങളുടേത്’ എന്ന് അദ്ദേഹം പ്രസ്താവിച്ചു.

Share This Article
Leave a Comment
error: Content is protected !!