മതിയായ യോഗ്യതകളുണ്ടായിട്ടും നിയമനാംഗീകാരം നല്‍കാത്തത് പ്രതിഷേധാര്‍ഹം: കെ എ ടി എഫ്

Web Desk
1 Min Read

കോഴിക്കോട്: പ്രൈമറി അറബിക്ക് അധ്യാപകരാകാന്‍ സര്‍വ്വീസ് റൂളുകളില്‍ നിഷ്‌കര്‍ഷിച്ച മതിയായ യോഗ്യതകളെല്ലാം ഉണ്ടായിട്ടും ഡി എല്‍ എഡ് യോഗ്യത നേടിയിട്ടില്ലെന്ന കാരണം പറഞ്ഞ് നിയമനാംഗീകാരം തടയുന്നത് പ്രതിഷേധാര്‍ഹമാണെന്നും നിയമനാംഗീകാരത്തിനുള്ള നടപടികള്‍ അടിയന്തിരമായി കൈ കൊള്ളണമെന്നും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നിയമനാഗീകാരം നല്‍കാതെ അധ്യാപക ദ്രോഹ നടപടിയുമായി മുന്നോട്ട് പോകുന്ന വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കെതിരില്‍ വിദ്യാഭ്യാസ വകുപ്പ് ശക്തമായ നിലപാടെടുക്കണമെന്ന് കെ എ ടി എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

city exchange

നിയമനാംഗീകാര നടപടികള്‍ അകാരണമായി വൈകിപ്പിക്കുന്നതിനെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ നടത്തേണ്ടി വരുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.

രാജാവിനേക്കാള്‍ രാജഭക്തി കാട്ടി അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നവര്‍ക്ക് ആവശ്യമായ തിരിച്ചറിവുണ്ടാക്കാന്‍ ബോധവല്‍ക്കരണ ക്ലാസുകള്‍ കൊടുത്ത് വിദ്യാഭ്യാസ വകുപ്പിന്റെ മാനം കാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

- Advertisement -
Ad image

സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, ട്രഷറര്‍ മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ്, എം എ സാദിഖ്, എം പി അബ്ദുസലാം, നൗഷാദ് കോപ്പിലാന്‍, മുഹമ്മദലി മിഷ്‌കാത്തി, സി എച്ച് ഫാറൂഖ്, ടി പി അബ്ദുല്‍ റഹീം, ഒ എം യഹ്യാ ഖാന്‍, നൂറുല്‍ അമീന്‍, മന്‍സുര്‍ മാടമ്പാട്ട്, ടി സി അബ്ദുല്‍ ലത്തീഫ്, കെ വി റംല എന്നിവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!