പട്ടികജാതി വികസന പദ്ധതികളുടെ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

Web Desk
2 Min Read

ആലുവ: പട്ടികജാതി വിഭാഗങ്ങളുടെ വികസനത്തിനായി ആലുവ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കുന്നതിന് അന്‍വര്‍ സാദത്ത് എം എല്‍ എയുടെ അധ്യക്ഷതയില്‍ ജനപ്രതിനിധികള്‍, ബി ഡി ഒമാര്‍, വാഴക്കുളം, പാറക്കടവ്, അങ്കമാലി ബ്ലോക്കുകളിലെ പട്ടിക ജാതി വികസന ഓഫീസര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗംചേര്‍ന്നു.

city exchange

യോഗത്തില്‍ മോണിറ്ററിഗ് കമ്മിറ്റി ചെയര്‍മാനായി അന്‍വര്‍ സാദത്ത് എം എല്‍ എ, കണ്‍വീനറായി എറണാകുളം ജില്ലാ അസിസ്റ്റന്റ് പട്ടികജാതി വികസന ഓഫീസര്‍ വിത്സണ്‍ മത്തായി എന്നിവരെ തെരഞ്ഞെടുത്തു. മോണിറ്ററിങ് കമ്മിറ്റി മൂന്നുമാസത്തില്‍ ഒരിക്കല്‍ കൂടണമെന്നും തീരുമാനിച്ചു.

മണ്ഡലത്തിലെ എസ് സി കോളനികളില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികളുടെ അവലോകനം നടത്തിയതില്‍ ഇനിയും വളരെയധികം പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ടെന്നും ഈ പദ്ധതികളില്‍ തുക ബാക്കിയുണ്ടെന്നും വിലയിരുത്തി. അനുവദിച്ച തുക ലാപ്സാകാതെ ഈ പ്രവര്‍ത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. ശ്രീമൂലനഗരം പഞ്ചായത്തിലെ തൊഴുത്തുങ്കല്‍ പറമ്പ് കോളനി, പട്ടൂര്‍കുന്നം കോളനി, തേമാലിപ്പുറം കോളനി, നെടുമ്പാശ്ശേരി പഞ്ചായത്തിലെ ആലക്കട കോളനി, മള്ളുശ്ശേരി കോളനി, ചെങ്ങമനാട് പഞ്ചായത്തിലെ വിരുത്തി രണ്ട് സെന്റ് കോളനി, എടത്തല പഞ്ചായത്തിലെ കാത്താം പുറം കോളനി, കീഴ്മാട് പഞ്ചായത്തിലെ പുലയം തുരുത്ത് കോളനി, കാഞ്ഞൂര്‍ പഞ്ചായത്തിലെ എസ് ടി കോളനി എന്നിവടങ്ങളില്‍ ആവശ്യമായ പുതിയ വികസന പദ്ധതികള്‍ക്കു വേണ്ട എസ്റ്റിമേറ്റ് എടുത്ത് പ്രപ്പോസല്‍ തയ്യാറാക്കി സര്‍ക്കാരിനയക്കുവാനും തീരുമാനിച്ചു.

- Advertisement -
Ad image

മുന്‍കൂട്ടി അറിയിച്ചിട്ടും പല സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കാതിരുന്നത് കൃത്യവിലോപം ആണെന്നും ഇത്തരം പ്രവണതകള്‍ ഗൗരവമായി കാണുന്നുവെന്നും ആയതിനാല്‍ മുന്‍കൂട്ടി അറിയിക്കാതെ യോഗത്തില്‍ പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍, അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സിക്കുട്ടി, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ സി മാര്‍ട്ടിന്‍, പി വി കുഞ്ഞ്, പഞ്ചായത്ത് അംഗങ്ങലായ നൗഷാദ് പാറപ്പുറം, സതീശന്‍ കെ കെ, മുന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് റാഫി, വാഴക്കുളം ബി ഡി ഒ സതി കെ വി, പട്ടിക ജാതി വികസന ഓഫീസര്‍മാരായ സിന്ധു വി, സുരേഷ് കുമാര്‍ വി കെ, വാസുദേവന്‍ ഡി എന്‍, എന്‍ജിനീയര്‍മാര്‍, അസിസ്റ്റന്‍ഡ് സെക്രട്ടറിമാര്‍, എസ് സി പ്രമോട്ടര്‍മാര്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!