മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവന്‍ മണി സ്മാരക പുരസ്‌കാര വിതരണവും ജനുവരി ഒന്നിന്

Web Desk
2 Min Read

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കലാഭവന്‍ മണി സേവന സമിതി ചാരിറ്റബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന മംഗല്യ മണിനാദം സമൂഹ വിവാഹവും കലാഭവന്‍ മണി സ്മാരക പുരസ്‌കാര വിതരണവും ജനുവരി ഒന്നിന് ആറ്റിങ്ങലില്‍ നടക്കും. കലാഭവന്‍ മണിയുടെ 52-ാം ജന്മദിനാഘോഷത്തോടും സമിതിയുടെ 14-ാം വാര്‍ഷികത്തോടും അനുബന്ധിച്ചാണ് പരിപാടികള്‍.

city exchange

മംഗല്യ മണിനാദം പദ്ധതിയിലൂടെയുള്ള സമൂഹ വിവാഹം രാവിലെ 11 മണിക്ക് ആറ്റിങ്ങല്‍ കോരാണി നങ്ങേലി ഗ്രാമം വിളയില്‍ തെക്കതില്‍ ബാലഭദ്ര ദേവീക്ഷേത്ര സന്നിധിയില്‍ നടക്കും.
എം എല്‍ എമാരായ വി ശശി, വി ജോയ്, മുദാക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ ചന്ദ്രബാബു, വൈസ് പ്രസിഡന്റ് ശ്രീജ, സാമൂഹ്യ പ്രവര്‍ത്തകനായ വിളയില്‍ എന്‍ പ്രശാന്ത്, ചലച്ചിത്ര താരങ്ങളായ ജീജാ സുരേന്ദ്രന്‍, ഗായത്രി വര്‍ഷ, അമ്പിളി സോമന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ മാമം എസ് എസ് പൂജാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിറവ് 2023 നടക്കും. സാംസ്‌കാരിക സമ്മേളനം
കേന്ദ്രമന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കലാഭവന്‍ മണി സേവന സമിതി ചെയര്‍മാന്‍ അജില്‍ മണിമുത്ത് അധ്യക്ഷത വഹിക്കും. അഡ്വ. അടൂര്‍ പ്രകാശ് എം പി കലാഭവന്‍ മണി അനുസ്മരണം നടത്തും. സ്‌നേഹസാഗരം ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. ഒ എസ് അംബിക എം എല്‍ എ അന്നദാന വാഹന താക്കോല്‍ദാന കൈമാറ്റം നടത്തും. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ് കുമാരി പഠനോപകരണവും കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍ രാമു രോഗികള്‍ക്കുള്ള ധനസഹായവും വിതരണം ചെയ്യും. വിദ്യാര്‍ഥികളുടെ പഠനം ഏറ്റുവാങ്ങല്‍ പദ്ധതി വിവരണം മുന്‍ എം എല്‍ എ അഡ്വ. ബി സത്യന്‍ നടത്തും. അനാഥാലയങ്ങള്‍ക്കുള്ള ധനസഹായം ബി ജെ പി സംസ്ഥാന സെക്രട്ടറി കരമന ജയന്‍ വിതരണം ചെയ്യും. നിറവ് സഹായനിധി ബ്രോഷര്‍ പ്രകാശനം ആറ്റിങ്ങല്‍ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു നിര്‍വഹിക്കും. ചലച്ചിത്ര നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാനുമായ പ്രേംകുമാര്‍, സമിതി രക്ഷാധികാരി ജീജാ സുരേന്ദ്രന്‍, മെമ്പറും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശശികുമാര്‍ രത്‌നഗിരി, ട്രഷറര്‍ ഷൈന്‍രാജ് ആറ്റിങ്ങല്‍, സെക്രട്ടറി രാജേഷ് തിരുമേനി തുടങ്ങിയവര്‍ സംസാരിക്കും.

- Advertisement -
Ad image

ജഗതി ശ്രീകുമാര്‍, മല്ലിക സുകുമാരന്‍, തുളസിദാസ്, ചിപ്പി രഞ്ജിത്ത്, ദിനേശ് പണിക്കര്‍, വഞ്ചിയൂര്‍ പ്രവീണ്‍കുമാര്‍, എന്‍ എം ബാദുഷ, ലക്ഷ്മി നക്ഷത്ര, ഫിറോസ് കുന്നുംപറമ്പില്‍, രാജേഷ് തലച്ചിറ, പ്രവീണ്‍ ഇറവങ്കര, സംഗീത മോഹന്‍, ടി എസ് സജി, ഷിജു അരൂര്‍, ആദിത്യന്‍, മോളി കണ്ണമ്മാലി, അമ്പിളി ദേവി തുടങ്ങി നിരവധി പ്രമുഖര്‍ക്ക് കലാഭവന്‍ മണി സ്മാരക പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന് മണിനാദം നാടന്‍പാട്ട് കലാസംഘം അവതരിപ്പിക്കുന്ന കലാസന്ധ്യ അരങ്ങേറും.

Share This Article
Leave a Comment
error: Content is protected !!