

കോഴിക്കോട്: രാജ്യത്തെ പൗരന്‍മാര്‍ക്ക് നേരെ ചാരപ്പണി ചെയ്യാന്‍ പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കി പെഗാസസ് ചാര സോഫ്റ്റ്വേര്‍ വാങ്ങിയ കേന്ദ്ര സര്‍ക്കാറിന്റെ ഭരണഘടനാ വിരുദ്ധ നടപടിയെ വിചാരണക്ക് വിധേയമാക്കണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്നവരെ ചാരവൃത്തി ചെയ്യുന്ന മോദി സര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ ഭരണഘാനാപരമായും ധാര്‍മികമായും അവകാശം നഷ്ടപ്പെട്ടിരിക്കുന്നു. രാജ്യത്തെ പൗരന്‍മാരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ചാരപ്പണി ചെയ്യുന്ന സംഘ് പരിവാര്‍ ഭരണകൂട ഭീകരതക്കെതിരെ രാജ്യവ്യാപകമായ ജനാധിപത്യ പ്രതിരോധം ഉയര്‍ന്നു വരണം.

ജനാധിപത്യത്തിന്റെ കാവലാളുകളായ മാധ്യമങ്ങളുടെ വായ മൂടി കെട്ടുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടി ഫാസിസമാണ്. മീഡിയാ വണ്‍ ചാനല്‍ സംപ്രേഷണം തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടി അപലപനീയമാണെന്നും യോഗം വ്യക്തമാക്കി.
വൈസ് പ്രസിഡന്റ് കെ അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് ഹനീഫ പി, എം എം ബഷീര്‍ മദനി, കെ എ സുബൈര്‍, ശംസുദ്ദീന്‍ പാലക്കോട്, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ ജലീല്‍, കെ എം കുഞ്ഞമ്മദ് മദനി, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, ഡോ. ജാബിര്‍ അമാനി, കെ എല്‍ പി ഹാരിസ്, ഡോ. ഐ പി അബ്ദുസ്സലാം, എം ടി മനാഫ് മാസ്റ്റര്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി, എം കെ മൂസ സുല്ലമി, കെ പി അബ്ദുറഹ്മാന്‍ ഖുബ, പി അബ്ദുല്‍ അലി മദനി, അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം, ഡോ. അനസ് കടലുണ്ടി, ഡോ. അന്‍വര്‍ സാദത്ത്, റുക്സാന വാഴക്കാട്, അഫ്നിദ പുളിക്കല്‍, ബി പി എ ഗഫൂര്‍, ഡോ. മുസ്തഫ സുല്ലമി, എഞ്ചിനീയര്‍ സൈദലവി, പി പി ഖാലിദ്, ജസീം സാജിദ്, ഇസ്മാഈല്‍ കരിയാട്, അബ്ദുസ്സലാം പുത്തൂര്‍, ഹമീദലി ചാലിയം, സി മമ്മു കോട്ടക്കല്‍, കെ പി അബ്ദുറഹ്മാന്‍ സുല്ലമി എന്നിവര്‍ പ്രസംഗിച്ചു.

