മീഡിയാ വണ്‍ നിരോധനം ഭീരുത്വമെന്ന് സലീം മടവൂര്‍

Web Desk
0 Min Read

കോഴിക്കോട്: മീഡിയാ വണ്‍ ചാനല്‍ നിരോധിക്കാനുള്ള തീരുമാനം സംഘപരിവാര്‍ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനങ്ങളെ പ്രതിരോധിക്കുന്നതിലുള്ള ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് എന്‍ ജെ ഡി
സംസ്ഥാന ജനറല്‍ സെക്രട്ടറി സലീം മടവൂര്‍ പറഞ്ഞു.

city exchange

കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയ സാമ്പത്തിക കാര്‍ഷിക നയങ്ങളെ മാധ്യമങ്ങള്‍ നഖശിഖാന്തം വിമര്‍ശിച്ചതിന്റെ പക വീട്ടലാണ് ഇപ്പോള്‍ നടക്കുന്നത്. ന്യൂനപക്ഷ മാനേജ്‌മെന്റിനു കീഴിലുള്ള മീഡിയാ വണ്‍ ചാനലിനെ തിരഞ്ഞെടുത്ത് നിരോധിച്ച് ന്യൂനപക്ഷ സമുദായക്കാര്‍ക്കെതിരെ സ്ഥിരമായി ചാര്‍ത്തുന്ന ദേശവിരുദ്ധ കുറ്റങ്ങള്‍ ചാര്‍ത്തുകയാണ്. നിരോധനം തുടരുന്ന പക്ഷം പൊതുതാല്‍പര്യ ഹരജിയുമായി കോടതികളെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!