Connect with us

Featured

യു എ ഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ ശക്തമാക്കി എയര്‍ ഇന്ത്യ

Published

on

ന്യൂഡല്‍ഹി: വിവിധ രാജ്യങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി എയര്‍ ഇന്ത്യ. യു എ ഇയില്‍ നിന്ന് വരുന്ന എല്ലാവരും പൂര്‍ണ്ണമായും പ്രതിരോധ കുത്തിവയ്പ് എടുത്തിരിക്കണം. അതോടൊപ്പം മാസ്‌കുകളുടെ ഉപയോഗം, ശാരീരിക അകലം എന്നിവ നിര്‍ബന്ധമാണെന്നും എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.

12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് എത്തിയതിന് ശേഷമുള്ള റാന്‍ഡം ടെസ്റ്റിംഗ് ആവശ്യമില്ല. കുട്ടികള്‍ എത്തിച്ചേരുമ്പോഴോ സ്വയം നിരീക്ഷണ സമയത്തോ കോവിഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രോട്ടോക്കോള്‍ അനുസരിച്ച് പരിശോധനയ്ക്ക് വിധേയരാകേണ്ടതുള്ളൂ. യു എ ഇയില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ട്വീറ്റില്‍ പങ്കുവെച്ചിട്ടുണ്ട്.

അടുത്തിടെ അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി വിമാനത്താവളങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. രണ്ട് ശതമാനം യാത്രക്കാരെയാണ് റാന്‍ഡം പരിശോധനയ്ക്ക് വിധേയരാക്കുന്നത്. കൂടാതെ ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇപ്പോള്‍ ആര്‍ ടി-പി സി ആര്‍ ടെസ്റ്റുകള്‍ നിര്‍ബന്ധമാണ്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള ഏതെങ്കിലും യാത്രക്കാരന്‍ രോഗലക്ഷണങ്ങള്‍ കാണിക്കുകയോ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അവരെ ക്വാറന്റൈനില്‍ ആക്കും. ഈ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കും നിലവിലെ ആരോഗ്യ സ്ഥിതി കാണിക്കുന്ന എയര്‍ സുവിധ ഫോമുകള്‍ നിര്‍ബന്ധമാണ്.

error: Content is protected !!