Community
അല്‍ റവാബിയുടെ ബിഗ്ഗെസ്റ്റ് കാറ്റ് ഷോ ഇന്ന്
ഇസ്ഗാവ: അല്‍ റവാബി ഹൈപ്പര്‍ മാര്‍ക്കറ്റ് ”ദി ബിഗ്ജസ്റ്റ് ക്യാറ്റ് ഷോ സീസണ്‍ 2 2024” ഇന്ന് മൂന്നു മുതല്‍ അഞ്ചുവരെ ഇസ്ഗാവ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടക്കും.
ആഗസ്റ്റ് 8ന് അന്താരാഷ്ട്ര കാറ്റ് ദിനത്തിന്റെ ഭാഗമായാണ് പ്രിയപ്പെട്ട പൂച്ചകളെ ആദരിക്കുന്നതിന് വമ്പന്‍ പരിപാടി സംഘടിപ്പിക്കുന്നത്. ഈ വര്‍ഷത്തെ ഷോ മനോഹരമായ പൂച്ചകളുടെ പ്രദര്‍ശനവും പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി പങ്കുവെക്കാനുള്ള അവസരവും വാഗ്ദാനം ചെയ്യുന്നു.
ഇതിനൊപ്പം, റവാബി ഹൈപ്പര്‍ ാര്‍ക്കറ്റ് ഇസ്ഗാവ ശാഖയില്‍ പുതിയ ‘പെറ്റ് സോണ്‍’ ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ എല്ലാവിധ മൃഗങ്ങള്‍ക്കുമുള്ള ഭക്ഷണങ്ങളും ഉപകരണങ്ങളും ലഭ്യമാകും.