

കല്‍പ്പറ്റ: ചൂരല്‍മല ദുരന്തത്തില്‍ ഇരകളായ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കാന്‍ മുസ്ലിം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (എം സി എഫ് ) തീരുമാനിച്ചതായി കല്‍പ്പറ്റയില്‍ ചേര്‍ന്ന എം സി എഫ് സെക്രട്ടേറിയറ്റ് യോഗം അറിയിച്ചു.

വിദ്യാര്‍ഥികള്‍ക്ക് എം സി എഫ് സൗജന്യ വിദ്യാഭ്യാസം നല്‍കും. നിരാലംബരായ കുടുംബങ്ങള്‍ക്ക് താത്ക്കാലിക താമസ സൗകര്യമൊരുക്കാനും എം സി എഫ് തീരുമാനിച്ചു. ഇതിനായി ജില്ലാ ഭരണകൂടവുമായി ചര്‍ച്ച നടത്തും. കല്‍പ്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും സ്റ്റാഫും മാനേജ്‌മെന്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനും തീരുമാനിച്ചു.

സെക്രട്ടറിയേറ്റ് യോഗത്തില്‍ എം സി എഫ് പ്രസിഡന്റ് ഡോ. ജമാലുദ്ധീന്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടരി ഡോ. മുസ്തഫ ഫാറൂഖി, കെ പി യൂസുഫ് ഹാജി, എ പി മൊയ്തു, കെ പി മുഹമ്മദ്, കെ എം ഷബീര്‍ അഹമ്മദ്, എം മുഹമ്മദ് മാസ്റ്റര്‍, സയ്യിദലി സ്വലാഹി, വി ഉമ്മര്‍ ഹാജി ബത്തേരി, നജീബ് കാരടന്‍, സി മുഹമ്മദ് റിപ്പണ്‍, നജീബ് തന്നാനി, പി അല്‍ത്താഫ് എന്നിവര്‍ പങ്കെടുത്തു.
