

ഇംഫാല്‍: വര്‍ഗ്ഗീയവാദികളും വംശീയവാദികളും കലാപം വിതക്കുന്ന മണിക്കൂരില്‍ കൂടുതല്‍ ദുരിതമായി ഭൂചലനം. ഉഖ്രുല്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനമുണ്ടായത്.

നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച് റിക്ടര്‍ സ്‌കെയിലില്‍ 3.3 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ശനിയാഴ്ച പുലര്‍ച്ചെ 12:14ന് അനുഭവപ്പെട്ട ഭൂകമ്പത്തിന്റെ ആഴം 70 കിലോമീറ്റര്‍ ആയിരുന്നു.

ഭൂചലനത്തെ തുടര്‍ന്ന് ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച അരുണാചല്‍ പ്രദേശിലെ ചാങ്ലാംഗില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അതേ ദിവസം തന്നെ ലഡാക്കില്‍ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. കാര്‍ഗിലിന് 401 കിലോമീറ്റര്‍ വടക്ക് 150 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
