ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതി പ്രതിരോധ കുത്തിവെയ്പ്

Web Desk
1 Min Read

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് മൃഗാശുപത്രിയില്‍ ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗ നിയന്ത്രണ പദ്ധതി അഞ്ചാം ഘട്ടവും ചര്‍മ്മ മുഴ രോഗ പ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടവും ആരംഭിച്ചു.

city exchange

സെപ്റ്റംബര്‍ പതിമൂന്നു വരെയാണ് പദ്ധതി നടപ്പാക്കുന്നത്. നാല് മാസവും അതിന് മുകളിലും പ്രായമുള്ള പശു, എരുമ വര്‍ഗ്ഗത്തിലുള്ള എല്ലാ ഉരുക്കളെയും കുളമ്പുരോഗ കുത്തിവയ്പ്പകുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണെന്നും
നാല് മാസവും അതിനു മുകളിലും പ്രായമുള്ള പശു/ കാള എന്നിവയെ ചര്‍മ്മ മുഴ പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണെന്നും പദ്ധതി പൂര്‍ണ്ണമായും സൗജന്യമാണെന്നും ചൂര്‍ണ്ണിക്കര മൃഗാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര ബെന്‍ വക്കച്ചന്‍ പറഞ്ഞു.

മൃഗാശുപത്രിയില്‍ നടന്ന പഞ്ചായത്ത്തല ഉല്‍ഘാടനം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുഹമ്മദ് ഷെഫീക്ക്, റൂബി ജിജി, ഷീല ജോസ്, മെമ്പര്‍ പി എസ് യൂസഫ്, വാര്‍ഡ് വികസന സമിതി അംഗങ്ങളായ കെ കെ രാജു, പി എ അഷറഫ്, ഷുക്കൂര്‍ കരിപ്പായി, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ അശ്വതി എന്നിവര്‍ സന്നിഹിതരായിരുന്നു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. മീര ബെന്‍ വക്കച്ചന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ ശിവദാസ് എം എ, അശ്വതി എന്നവരുടെ നേതൃത്വത്തില്‍ ആണ് വാക്‌സിനേഷന്‍ നടക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!