ഒന്നര വയസ്സുള്ള കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു

Web Desk
1 Min Read

കൊച്ചി: ഒന്നര വയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. കൊച്ചി നഗരത്തിലെ ഹോട്ടലിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ കുഞ്ഞിന്റെ മുത്തശ്ശിയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍മുറിയില്‍വെച്ച് കുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിലിട്ട് മുക്കിക്കൊന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

city exchange

പുലര്‍ച്ചെ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കുഞ്ഞിന്റെ മുത്തശ്ശിയും സുഹൃത്തും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. മുക്കിക്കൊന്ന ശേഷം കുഞ്ഞിനെ ഇവര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.

ഇവര്‍ക്കൊപ്പം മറ്റൊരു കുഞ്ഞും ഉണ്ടായിരുന്നു. ദമ്പതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!