രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന് ജാമ്യം

Web Desk
1 Min Read

ന്യൂഡല്‍ഹി: മുപ്പത്തിരണ്ട് വര്‍ഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് രാജീവ് ഗാന്ധി വധക്കേസ് പ്രതി എ ജി പേരറിവാളവന്‍ സുപ്രിം കോടതി ജാമ്യം അനുവദിച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത് എന്ന ഉപാധികയോടെയാണ് ജാമ്യം നല്കിയത്.

city exchange

അസുഖമായ അമ്മ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പേരറിവാളന്‍ സുപ്രിം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയിരുന്നത്. രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എ ജി പേരറിവാളന്‍.

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണില്‍ അറസ്റ്റിലായപ്പോള്‍ പേരറിവാളനെന്ന അറിവിന് 19 വയസായിരുന്നു പ്രായം. ഗൂഢാലോചനയുടെ സൂത്രധാരനും എല്‍ ടി ടി ഇ പ്രവര്‍ത്തകനുമായ ശിവരശനു പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണു രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ചതെന്നും ആരോപിച്ചായിരുന്നു അറസ്റ്റ്.

- Advertisement -
Ad image

വധശിക്ഷയായിരുന്നു പേരറിവാളനു കോടതി വിധിച്ചത്. 23 വര്‍ഷത്തിനുശേഷം 2014 ഫെബ്രുവരി 18ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രിം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.

Share This Article
Leave a Comment
error: Content is protected !!