ശ്രീനിവാസന്‍ കേന്ദ്രകഥാപാത്രമാകുന്ന ലൂയിസ് ചിത്രീകരണം ആരംഭിച്ചു

Web Desk
1 Min Read

കൊച്ചി: ഇതുവരെ പ്രേക്ഷകര്‍ കണ്ടു സുപരിചിതമായ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വേറിട്ടൊരു വേഷവുമായി ശ്രീനിവാസന്‍ എത്തുന്ന ചിത്രമാണ് ‘ലൂയിസ്’. കോട്ടുപള്ളില്‍ പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ടി ടി എബ്രഹാം കോട്ടുപള്ളില്‍ നിര്‍മ്മിക്കുന്ന സിനിമയുടെ കഥയും സംവിധാനവും ഷാബു ഉസ്മാന്‍ കോന്നിയാണ് നിര്‍വ്വഹിക്കുന്നത്.

city exchange

ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നടത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. വാഗമണ്‍, കോന്നി, പത്തനംതിട്ട എന്നിവിടങ്ങളിലായി ‘ലൂയിസി’ന്റെ ചിത്രീകരണം നടക്കുന്നത്. ശക്തമായ കഥാപാത്രവുമായെത്തുന്ന ശ്രീനിവാസനും വേറിട്ട രീതിയില്‍ കഥ പറയുന്ന ചിത്രത്തിന്റെ രീതിയും പ്രേക്ഷകന് പുത്തനൊരു അനുഭവമായിരിക്കും നല്‍കുക.

ശ്രീനിവാസനെ കൂടാതെ സായ്കുമാര്‍, ജോയ് മാത്യൂ, മനോജ് കെ ജയന്‍, ഡോ. റൂണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂര്‍, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ലെന, സ്മിനു സിജോ, നിയവര്‍ഗ്ഗീസ്, മീനാക്ഷി, ആസ്റ്റിന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

- Advertisement -
Ad image

തിരക്കഥ, സംഭാഷണം: മനു ഗോപാല്‍, ക്യാമറ: ആനന്ദ് കൃഷ്ണ, സംഗീതം: ജാസി ഗിഫ്റ്റ്, ഗാനരചന: മനു മന്‍ജിത്ത്, ആലാപനം: നിത്യ മാമ്മന്‍, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റര്‍: മനോജ് നന്ദാവനം, പശ്ചാത്തല സംഗീതം: ജാസി ഗിഫ്റ്റ്, ആര്‍ട്ട്: സജി മുണ്ടയാട്, മേക്കപ്പ്: പട്ടണം ഷാ, വസ്ത്രാലങ്കാരം: രവി കുമാരപുരം, ത്രില്‍സ്: ജാക്കി ജോണ്‍സന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഹസ്മീര്‍ അരോമ, ഫിനാന്‍സ് കണ്‍ട്രോളര്‍: മനു വകയാര്‍, കോറിയോഗ്രാഫി: ജയ്, സ്റ്റില്‍: ശാലു പ്രകാശ്, പി ആര്‍ ഒ: അയ്മനം സാജന്‍, പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!