ടൈറ്റാന്‍സ് ട്രെയിലര്‍ പുറത്ത്

Web Desk
2 Min Read

കൊച്ചി: വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സില്‍ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും. അപൂര്‍വ്വമായ ഈ ഒത്തുകൂടല്‍ ഉണ്ടാകുന്ന ചിത്രമാണ് ടൈറ്റാന്‍സ്. പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഇരുവരുടേയും കോമ്പിനേഷന്‍ ഏറെ കൗതുകത്തോടെയാണ് േ്രപക്ഷക സമൂഹം കാത്തിരിക്കുന്നത്.

city exchange

നേരമ്പോക്കിന്റെ ബാനറില്‍ ഇന്‍ഷാദ് എം ഹസ്സന്‍, മിഥുന്‍ മാനുവല്‍ തോമസ്, പ്രദീപ് സി എസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

സുനില്‍ സിംഗും സജിത് പി വൈയ്യുമാണ് എക്്‌സികുട്ടീവ് പ്രൊഡ്യൂസേര്‍സ്. ഫാന്റസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രയിലര്‍ പുറത്തുവിട്ടു. കൗതുകകരമായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ എത്തിയ ഈ ട്രയിലര്‍ ഇതിനകം തന്നെ വൈറലായിരിക്കുകയാണ്.

ട്രയിലറിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കാം:
‘ആന്റെണി യെക്കൂസ്സാ എന്നു കേള്‍ക്കുമ്പോള്‍ ഇങ്ങനെ ഒന്നു വിറക്കണം’
യെക്കൂസ്സാക്ക് ഇത് ഏറെ സന്തോഷമായതുപോലെ.
‘വാനൊക്കെ ഒക്കെയാണ്
പക്ഷെ മുടിഞ്ഞ റിസ്‌ക്കാണ്….’
പിടിക്കുമ്പം മിനിമം തല പോകണതെങ്കിലും പിടിക്കണ്ടെടാ..: ‘ അതു പറഞ്ഞാല്‍ തീരൂല്ല. ചേട്ടന്‍ ഗൂഗിള്‍ ചെയ്തു നോക്ക് …’
*ഇവമ്മാരൊക്കെ ഗൂഗിളിലുമുണ്ടോ?’
ട്രെയിലറില്‍ കേള്‍ക്കുന്ന ഡയലോഗുകളാണിതൊക്കെ. ഇത്തരത്തില്‍
ചിരിയും ചിന്തയും നല്‍കുന്ന രംഗങ്ങളും സംഭാഷണങ്ങളുമായിട്ടാണ് ട്രയിലര്‍ നിറഞ്ഞുനില്‍ക്കുന്നത്. ട്രയിലര്‍ നല്‍കുന്ന ഈ സൂചനകളാല്‍ സമ്പന്നമായിരിക്കും ചിത്രമെന്നു വിശ്വസിക്കാം.

- Advertisement -
Ad image

സണ്ണി വെയ്ന്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, പ്രശസ്ത റാപ് സിംഗര്‍ ബബബിജീന്‍, നിഹാല്‍, മണികണ്ഠന്‍ ആചാരി എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
വലിയ മുതല്‍മുടക്കില്‍ വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. കൊച്ചി, കോയമ്പത്തൂര്‍, കൊല്ലം എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

തിരക്കഥ- ജയിംസ് സെബാസ്റ്റ്യന്‍, സംഗീതം- ഷാന്‍ റഹ്മാന്‍, ഛായാഗ്രഹണം- വിഷ്ണുശര്‍മ്മ, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ ഡിസൈനര്‍- അരുണ്‍ വെഞ്ഞാറമൂട്, കലാസംവിധാനം- മഹേഷ് പിറവം, ചീഫ് അസോസിയേറ്റ് ഡയറക്ടേര്‍സ്- രജീഷ് വേലായുധന്‍, ബേസില്‍ വര്‍ഗീസ് ജോസ്, ആക്ഷന്‍ ഫീനിക്‌സ് പ്രഭു, ഡിസൈന്‍- യെല്ലോ ട്രൂത്ത്, സ്റ്റില്‍സ്- സുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ മാനേജര്‍- നജീര്‍ നസീം, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടിവ്- രാജേഷ് സുന്ദരം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍. പി ആര്‍ ഒ- വാഴൂര്‍ ജോസ്. ഒക്ടോബര്‍ മാസത്തില്‍ ഈ ചിത്രം പ്രദര്‍ശനത്തിനെത്തും.

Share This Article
Leave a Comment
error: Content is protected !!