NEWS
വാട്‌സ് ആപ്പ് വഴി ആഹ്വാനം ചെയ്ത ബസ് പണിമുടക്ക്: വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍
കോഴിക്കോട്: യാത്രക്കിടയില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി- കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷന്‍ കേസെടുത്ത് റിപ്പോര്‍ട്ട് തേടി.
കാലിക്കറ്റ് ബസ് പാസഞ്ചേര്‍സ് അസോസിയേഷന്‍ നല്‍കിയ പരാതിയുടെയും മാധ്യമ വാര്‍ത്തകളുടെയും അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ജില്ലാ കളക്ടര്‍, നോര്‍ത്ത് സോണ്‍ ഐ ജി,
റീജിയണല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍
എന്നിവര്‍ 14 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
ബസ് പണിമുടക്ക് നടത്താന്‍ കുറഞ്ഞത് 7 ദിവസത്തിനുളളില്‍ കളക്ടര്‍ക്ക് വിവരം നല്‍കണമെന്നാണ് വ്യവസ്ഥ. മിന്നല്‍ പണിമുടക്ക് ആണെങ്കില്‍ ഒരു ദിവസം മാത്രം. എന്നാല്‍ 4 ദിവസമായി കുറ്റ്യാടി റൂട്ടില്‍ ജനം ദുരിതത്തിലാണ്. യാത്ര ചെയ്യാനുള്ള അവകാശം ലംഘിച്ചതായി പാസഞ്ചേര്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഷെമീര്‍ നളന്ദ നല്‍കിയ പരാതിയില്‍ പറയുന്നു.