Connect with us

Featured

ഗാസ വെടിനിര്‍ത്തലിലും ബന്ദി ഇടപാടിലും ഖത്തര്‍, യു എസ്, ഈജിപ്ത് സംയുക്ത പ്രസ്താവന

Published

on


ദോഹ: യു എസ് പ്രസിഡന്റ് ജോ ബൈഡന്‍, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി എന്നിവര്‍ ഗാസ വെടിനിര്‍ത്തലിലും ബന്ദി ഇടപാടിലും സംയുക്ത പ്രസ്താവന നടത്തി.

‘ഗസ്സയിലെ ദീര്‍ഘനാളായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കും ബന്ദികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അടിയന്തര ആശ്വാസം നല്‍കേണ്ട സമയമാണിത്. വെടിനിര്‍ത്തലിനും ബന്ദികളേയും തടവുകാരേയും മോചിപ്പിക്കാനുള്ള സമയമാണ്.

ഞങ്ങള്‍ മൂന്നുപേരും ഞങ്ങളുടെ ടീമുകളും മാസങ്ങളോളം അശ്രാന്തപരിശ്രമം നടത്തി ഒരു ചട്ടക്കൂട് ഉടമ്പടി കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. ഈ കരാര്‍ 2024 മെയ് 31-ന് പ്രസിഡന്റ് ബൈഡന്‍ വിവരിച്ചതും യു എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 2735 അംഗീകരിച്ചതുമായ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

കൂടുതല്‍ കാലതാമസത്തിന് ഒരു കക്ഷിയില്‍ നിന്നും ഒഴികഴിവുകള്‍ക്കോ ന്യായീകരണങ്ങള്‍ക്കോ പാഴാക്കാന്‍ ഇനി സമയമില്ല. ബന്ദികളെ മോചിപ്പിക്കാനും വെടിനിര്‍ത്തല്‍ ആരംഭിക്കാനും ഈ കരാര്‍ നടപ്പാക്കാനുമുള്ള സമയമാണിത്.
മധ്യസ്ഥര്‍ എന്ന നിലയില്‍, ആവശ്യമെങ്കില്‍, എല്ലാ കക്ഷികളുടെയും പ്രതീക്ഷകള്‍ നിറവേറ്റുന്ന വിധത്തില്‍ ശേഷിക്കുന്ന നടപ്പാക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന അന്തിമ ബ്രിഡ്ജിംഗ് നിര്‍ദ്ദേശം അവതരിപ്പിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്.

അവശേഷിക്കുന്ന എല്ലാ വിടവുകളും അടച്ച് കൂടുതല്‍ കാലതാമസം കൂടാതെ കരാര്‍ നടപ്പിലാക്കാന്‍ ആരംഭിക്കുന്നതിന് ഓഗസ്റ്റ് 15 വ്യാഴാഴ്ച ദോഹയിലോ കെയ്റോയിലോ അടിയന്തര ചര്‍ച്ച പുന:രാരംഭിക്കാന്‍ ഞങ്ങള്‍ ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.’


error: Content is protected !!