
മസ്‌കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ആലപ്പുഴ ചേര്‍ത്തല ചിറായില്‍ വീട്ടില്‍ വെങ്കിടേശ്വര പിള്ളയുടെ മകന്‍ സുരേഷ് കുമാര്‍ (54) ആണ് സൂറില്‍ മരിച്ചത്.സൂറിലെ ഒരു ഹോട്ടലില്‍ കുക്കായി ജോലി ചെയ്തു വരികയായിരുന്നു.
ഒന്‍പത് വര്‍ഷത്തോളമായി പ്രവാസിയാണ്. ഒരു മാസത്തോളമായി ആശുപത്രിയില്‍ കഴിയുകയായിരുന്നു. ന്യുമോണിയയാണ് മരണകാരണം. മാതാവ്: രാജമ്മ. ഭാര്യ: ലത. മക്കള്‍: അഖില്‍,നന്ദന .

