ഇ.സി മുഹമ്മദിനെ ഐ.എന്‍.എല്‍ പുറത്താക്കി

Web Desk
1 Min Read

കോഴിക്കോട്: ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഇ.സി മുഹമ്മദിനെ പാര്‍ട്ടി പുറത്താക്കി.പിഎസ്‌സി അംഗപദവി 40 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം കഴിഞ്ഞ ദിവസം അദ്ദേഹം ഉയര്‍ത്തിയിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണ് നടപടിയെടുത്തതെന്നും ഇ.സി മുഹമ്മദിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു. ഒരു ചാനല്‍ ചര്‍ച്ചയില്‍ അപകീര്‍ത്തികരമായ പരാമര്‍ശം ഉന്നയിച്ചെന്ന് കാണിച്ച് അഡ്വ. എ ജയശങ്കറിനെതിരെയും നിയമനടപടി സ്വീകരിക്കാനൊരുങ്ങുകയാണ് ഐഎന്‍എല്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗ് ആണെന്നും ലീഗ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഇസി മുഹമ്മദ് ആരോപണമുന്നയിച്ചതെന്നും ഐ.എന്‍.എല്‍ നേതാക്കള്‍ പറഞ്ഞു.അതിനിടെ ഐഎന്‍ എല്‍ നേതാക്കളോട് ബുധനാഴ്ച തിരുവനന്തപുരത്തെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നേതാക്കളെ വിളിച്ച് വരുത്താന്‍ തീരുമാനം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, പ്രസിഡണ്ട് എപി അബ്ദുല്‍ വഹാബ് എന്നിവരാണ് ബുധനാഴ്ച മുഖ്യമന്ത്രിയെ കാണുകയെന്ന് റിപ്പോര്‍ട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!