

കോഴിക്കോട്: ബി ബി സി ഡോക്യൂമെന്ററി വിഷയത്തില്‍ വെട്ടിലായി സംഘ്പരിവാര്‍ നേതൃത്വം. ധൃതിയില്‍ ഡോക്യുമെന്ററിക്ക് ഏര്‍പ്പെടുത്തിയ വിലക്കാണ് കാര്യങ്ങള്‍ കൈവിട്ടതെന്ന നിഗമനത്തിലാണ് സംഘ്പരിവാര്‍ നേതൃത്വമിപ്പോഴെത്തിയിട്ടുള്ളത്.

ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ വീണ്ടും ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും സജീവ ചര്‍ച്ചാ വിഷയമായി മാറുവാന്‍ ഡോക്യുമെന്ററി വിലക്ക് കാരണമായിരിക്കയാണ്. മുന്‍പ് പലപ്പോഴും ബി ബി സിയില്‍ ഉള്‍പ്പെടെ വന്ന വാര്‍ത്തകളും ദൃശ്യങ്ങളുമാണ് ബി ബി സി ഡോക്യൂമെന്ററിയിലും ഉപയോഗിച്ചിട്ടുള്ളത്. ഇതിനെക്കാള്‍ രൂക്ഷമായി പ്രധാനമന്ത്രി മോദിയെയും സംഘ്പരിവാറിനെയും വിമര്‍ശിക്കുന്ന വീഡിയോകളും മറ്റും യൂട്യൂബിലും മറ്റും ലഭ്യമായിരിക്കെ ബി ബി സിയെ മാത്രം വിലക്കിയത് അവര്‍ക്ക് അമിതമായ വാര്‍ത്താ പ്രാധാന്യവും ലോകമൊന്നാകെ ഈ വിഷയം കൂടുതല്‍ എത്തിക്കുവാന്‍ സന്ദര്‍ഭമാക്കിയെന്ന വിലയിരുത്തല്‍ സംഘ്പരിവാര്‍ വൃത്തങ്ങളില്‍ തന്നെ സജീവമായി ചര്‍ച്ചയായിട്ടുണ്ട്. ഈ ഡോക്യൂമെന്ററിയെ അവഗണിക്കുകയായിരുന്നെങ്കില്‍ ഇത്ര വലിയ ഒച്ചപ്പാടുണ്ടാകില്ലെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യക്ക് പുറത്ത് ചൊവ്വാഴ്ച പുറത്തിറങ്ങിയ ബി ബി സി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഇതുകൊണ്ടു തന്നെയാണ് ഇന്നലെ തന്നെ രണ്ടാം ഭാഗവും ഇവര്‍ പുറത്തിറക്കിയത്.
അതിനിടെ ജി-20 ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാനിരിക്കെ ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍ ലോകരാജ്യങ്ങള്‍ക്കിടയിലും മോദിയുടെ പ്രതിച്ഛായക്ക് മങ്ങലേല്പിക്കുന്നതിന് കാരണമാകുന്നുമെന്നും സംഘ്പരിവാര്‍ ഭയക്കുന്നുണ്ട്.
കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ആദ്യം ഇടതുമുന്നണിയും പിന്നീട് യു ഡി എഫ് ഘടകകക്ഷികളും സംഘ്പരിവാറിനെ അടിക്കാനുള്ള ഒരു വടിയായി ഇതിനെ മാറ്റിക്കഴിഞ്ഞു. കേരളത്തിലെ രണ്ടായിരം കേന്ദ്രങ്ങളിലാണ് ചിത്രം ഡി വൈ എഫ് ഐ പ്രദര്‍ശിപ്പിക്കുകയെന്ന് പ്രസിഡന്റ് പി വസീഫ് കോഴിക്കോട്ട് പറഞ്ഞു.
ആദ്യ പ്രദര്‍ശനം കോഴിക്കോട് സരോജ് ഭവനില്‍ നടന്നു. യുവമോര്‍ച്ച പ്രതിഷേധം ഭയന്ന് ശക്തമായ പൊലീസ് കാവലിലാണ് പ്രദര്‍ശനം നടന്നത്. എന്നാല്‍ സംഘ്പരിവാര്‍ സംഘടനകളൊന്നും പ്രതിഷേധവുമായി എത്തിയിരുന്നില്ല.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ജപ്തിയുടെ പേരിലും മറ്റും തങ്ങള്‍ക്കു നേരെ വരുന്ന വിമര്‍ശനങ്ങളെ ഇല്ലാതാക്കുവാനുള്ള ഒരു സന്ദര്‍ഭം കൂടിയായാണ് സി പി എം ഇതിനെ കാണുന്നത്.
ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള സംഘ്പരിവാര്‍ ഭീതിയെ കൂടുതല്‍ സജീവമാക്കുവാന്‍ ഈ വിവാദം വഴി വെക്കുമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. അതുകൊണ്ട് വ്യാപക പ്രദര്‍ശനവും ചര്‍ച്ചയുമായി ഡി വൈ എഫ് ഐ അടക്കമുള്ളവയെ സി പി എം രംഗത്തിറക്കിയത്. ഇതോടൊപ്പം സംഘ്പരിവാര്‍ അനുകൂല മനോഭാവം കാണിക്കുന്ന ക്രിസ്ത്യന്‍ സംഘടനകള്‍ക്ക് കൂടി ഒരു ഓര്‍മപ്പെടുത്തലാക്കി ഇതു മാറ്റുവാന്‍ സി പി എം ശ്രമിക്കുന്നുണ്ട്.
അല്‍പ്പം വൈകിയാണെങ്കിലും കോണ്‍ഗ്രസും ലീഗുമൊക്കെ ഇതു തിരിച്ചറിഞ്ഞതോടെ അവരും ഡോക്യൂമെന്ററി പൊതു പ്രദര്‍ശനമടക്കമുള്ള ക്യാംപയ്‌നുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കോഴിക്കോട് കുറ്റിച്ചിറയിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രദര്‍ശനം സംഘടിപ്പിച്ചത്. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയാകട്ടെ ഇന്ന് സംസ്ഥാനത്തൊട്ടാകെ ക്യാംപെയ്‌നോടുകൂടി പ്രദര്‍ശനം സംഘടിപ്പിക്കുവാന്‍ ആഹ്വാനം ചെയ്തിരിക്കയാണ്.
ഇതോടെ യുവമോര്‍ച്ച അടക്കമുള്ള സംഘ് സംഘടനകള്‍ ഹിന്ദുത്വ വികാരമുണര്‍ത്തി ഇതിനെ മറികടക്കുവാനുള്ള നീക്കത്തിലാണ്. ഇതിന്റെ തുടക്കമെന്ന നിലക്കാണ് രാജ്യദ്രോഹികളാണ് ബി ബി സി പ്രചാരണത്തിനു പിന്നിലെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത്. കൂടാതെ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളസര്‍ക്കാര്‍ അടക്കം കൂട്ടുനില്ക്കുന്നുവെന്ന പ്രചാരണത്തിനും തുടക്കം കുറിച്ചിരിക്കുന്നത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

