ഖത്തറിലെ ബേസില്‍ നിന്നും യു എസ് യുദ്ധവിമാനങ്ങള്‍ മാറ്റി

Web Desk
2 Min Read

വാഷിംഗ്ടണ്‍: ഖത്തറിലെ അല്‍ ഉദൈദ് യു എസ് ബേസിലെ ടാര്‍മാര്‍ക്കിലുണ്ടായിരുന്ന ഡസന്‍ കണക്കിന് യു എസ് സൈനിക വിമാനങ്ങള്‍ നീക്കിയതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാനിയന്‍ വ്യോമാക്രമണങ്ങളില്‍ നിന്ന് യു എസ് സൈനിക വിമാനങ്ങള്‍ സംരക്ഷിക്കാനും ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷത്തില്‍ യു എസ് ഇടപെടണോ എന്ന് തീരുമാനം വരാനിരിക്കുന്നതുമൊക്കെ വിമാനം മാറ്റിയതിനു പിന്നിലുണ്ടാകുമെന്നും അ്ന്താരാഷ്ട്ര മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു.

city exchange

ജൂണ്‍ അഞ്ചിന് ലഭ്യമായ ഉപഗ്രഹ ചിത്രത്തില്‍ ഹെര്‍ക്കുലീസ് സി-130 ഉള്‍പ്പെടെ ഗതാഗത വിമാനങ്ങളും രഹസ്യാന്വേഷണ വിമാനങ്ങളുമായി 40 സൈനിക വിമാനങ്ങള്‍ അല്‍ ഉദൈദ് ടാര്‍മാര്‍ക്കില്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ജൂണ്‍ 19ന് എടുത്ത ചിത്രത്തില്‍ മൂന്ന് വിമാനങ്ങള്‍ മാത്രമാണ് ദൃശ്യമാകുന്നത്. പ്ലാനറ്റ് ലാബ്‌സ് പിബിസി പ്രസിദ്ധീകരിച്ച ഉപഗ്രഹ ദൃശ്യം എഎഫ്പി വിശകലനം ചെയ്തിരുന്നു.

മേഖലയിലെ അവസ്ഥ പരിഗണിച്ച് ഖത്തറിലെ യു എസ് എംബസി വ്യാഴാഴ്ച പ്രവേശനം പരിമിതപ്പെടുത്തുമെന്ന് പ്രഖ്യാപിക്കുകയും ‘ജാഗ്രത’ പാലിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സഖ്യകക്ഷിയായ ഇസ്രായേല്‍ ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങളില്‍ പങ്കുചേരണോ വേണ്ടയോ എന്ന് അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിക്കുമെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്. ഇറാനെതിരെയുള്ള ആക്രമണങ്ങളില്‍ യു എസ് പങ്കാളികളാവുകയാണെങ്കില്‍ മേഖലയിലെ യു എസ് താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമെന്ന ഭയമാണ് യു എസ് വിമാനങ്ങള്‍ മാറ്റാന്‍ കാരണം.

- Advertisement -
Ad image

ഇറാന്റെ സമീപത്താണ് അല്‍ ഉദൈദ് യു എസ് കേന്ദ്രമെന്നത് തങ്ങളുടെ പ്രതികരണത്തെ ദുര്‍ബലമാക്കുമെന്ന് യു എസ് ഭയക്കുന്നുണ്ട്. യു എസ് ആര്‍മിയിലെ മുന്‍ ലെഫ്റ്റനന്റ് ജനറലും റാന്‍ഡ് കോര്‍പ്പറേഷനിലെ പ്രതിരോധ ഗവേഷകനുമായ മാര്‍ക്ക് ഷ്വാര്‍ട്‌സ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വിമാനത്തിന്റെ കഷണങ്ങള്‍ പോലും കിട്ടാത്ത വിധത്തില്‍ ഇല്ലാതാക്കാന്‍ സാധിക്കുമെന്ന് മിഡില്‍ ഈസ്റ്റില്‍ സേവനമനുഷ്ഠിച്ച ഷ്വാര്‍ട്‌സ് പറഞ്ഞതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.

വിമാനങ്ങള്‍ മാറ്റിയതുമായി ബന്ധപ്പെട്ട് യു എസ് സൈനിക വക്താക്കളോട് എ എഫ് പി അന്വേഷണം നടത്തിയെങ്കിലും മറുപടി ലഭ്യമായില്ല.

ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആദ്യ ആക്രമണത്തിനുശേഷം മിഡില്‍ ഈസ്റ്റിലെ യു എസ് സേനയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും അധിക വിമാനവാഹിനി കപ്പലും നിരവധി വിമാന സര്‍വീസുകളും യു എസ് നടത്തിയിട്ടുണ്ട്.

വിമാന സ്ഥാനനിര്‍ണ്ണയം ട്രാക്ക് ചെയ്യുന്ന ഓപ്പണ്‍ സോഴ്സ് ഡാറ്റയുടെ എഎഫ്പി വിശകലനത്തില്‍ ജൂണ്‍ 15 മുതല്‍ 18 വരെ കുറഞ്ഞത് 27 സൈനിക വിമാനങ്ങളെങ്കിലും അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്ക് യാത്ര ചെയ്തതായി കാണിക്കുന്നുണ്ട്. ഇതില്‍ കെസി-46എ പെഗാസസ്, കെസി-135 സ്ട്രാറ്റോടാങ്കര്‍ വിമാനങ്ങളും ഉള്‍പ്പെടുന്നു.

ബുധനാഴ്ച വൈകുന്നേരം വരെ അതില്‍ 25 എണ്ണവും യൂറോപ്പില്‍ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. രണ്ടെണ്ണം മാത്രമാണ് യു എസിലേക്ക് മടങ്ങിയത്.

Share This Article
Leave a Comment
error: Content is protected !!