

ദോഹ: സി ബി എസ് ഇ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ ഏരിയയില്‍ നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ നടുമുറ്റം മദീന ഖലീഫ ഏരിയ ആദരിച്ചു. മദീന ഖലീഫ സൗത്തില്‍ വെച്ച് നടന്ന ചടങ്ങ് നടുമുറ്റം പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്തു.

സമൂഹത്തിനു വേണ്ടി മൂല്യങ്ങള്‍ പ്രസരിപ്പിക്കുമ്പോഴാണ് കഠിനാധ്വാനം ചെയ്ത് നേടിയ വിജയത്തിന്റെ മൂല്യം വര്‍ധിക്കുന്നതെന്നും ഭാവിയില്‍ സ്വന്തത്തിലേക്ക് ചുരുങ്ങുന്ന വ്യക്തി ജീവിതത്തിനപ്പുറത്തേക്ക് സാമൂഹിക ജീവിതത്തെക്കൂടി ഉള്‍കൊണ്ട് ജീവിത വിജയം നേടണമെന്നും സന നസീം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

നടുമുറ്റം മദീന ഖലീഫ ഏരിയ പ്രസിഡന്റ് വാഹിദ നസീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഷിറിന്‍ നിസാം ആശംസ പ്രസംഗം നടത്തി.
വിദ്യാര്‍ഥികളുടെ കഠിനാധ്വാനത്തിന് മാനസികമായും ശാരീരികമായും പിന്തുണ നല്‍കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവരെന്ന നിലക്ക് വിദ്യാര്‍ഥികളുടെ മാതാക്കളെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥി പ്രതിനിധിയായി ദില്‍ഫ റഹീം സംസാരിച്ചു.
നടുമുറ്റം ഏരിയ സെക്രട്ടറി റിനിഷ റിനീഷ് സ്വാഗതവും ട്രഷറര്‍ ഫാസിദ ഷബീര്‍ നന്ദിയും പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റര്‍ ഫസീല ലെവ പരിപാടി നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി സൈതൂന, വൈസ് പ്രസിഡന്റ് ഫൗസിയ നിയാസ്, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ റഹീന സമദ്, ഫസ്‌ന പി സി എന്നിവര്‍ നേതൃത്വം നല്‍കി.

