
ദോഹ: ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്‌സ് ഫോറം ഖത്തര്‍ 2026- 2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രൊഫഷണല്‍ രംഗത്തെ വികസനം, കമ്മ്യൂണിറ്റി പങ്കാളിത്തം, സാങ്കേതിക രംഗത്തെ പ്രാവീണ്യവും സമൂഹത്തിലെ സ്വാധീനവും ഉപയോഗപ്പെടുത്തിയുള്ള ഇന്‍ഡോ- ഖത്തര്‍ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തല്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കാവും എന്‍ജിനീയേഴ്‌സ് ഫോറം നേതൃത്വം നല്‍കുക.

ആഷിഖ് അഹമ്മദ് (പ്രസിഡന്റ്), നിധിന്‍ ഒ സി (ജനറല്‍ സെക്രട്ടറി), ഷംനാദ് ഷംസുദ്ദീന്‍ (ട്രഷറര്‍), മുനവ്വര്‍ മാലിക്ക്, നിഖില്‍ ദേവ് പി വി (വൈസ് പ്രസിഡന്റ്) എന്നിവരാണ് ഭാരവാഹികള്‍.
സുധീര്‍ ഇടമനയുടെ നേതൃത്വത്തിലുള്ള ഇലക്ഷന്‍ കമ്മിറ്റിയും ഷൗക്കത്തലി ടി എ ജെ ചെയര്‍മാനുമായുള്ള ബോര്‍ഡ് ഓഫ് ഗവര്‍ണര്‍മാരുമാണ് പുതിയ ഭാരവാഹികളെ തീരുമാനിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയത്.
2001ല്‍ സ്ഥാപിതമായ എന്‍ജിനീയേഴ്‌സ് ഫോറം സില്‍വര്‍ ജൂബിലി ആഘോഷിക്കാനിരിക്കുകയാണ്. വ്യത്യസ്തങ്ങളായ പരിപാടികളിലൂടെ ദോഹയിലെ പൊതുസമൂഹത്തെ കൂടി പങ്കെടുപ്പിക്കുന്ന തരത്തിലുള്ള വിപുലമായ ആഘോഷ പരിപാടികളുടെ ആസൂത്രണത്തിലാണ് സംഘടന.

