പാലിയേറ്റീവ് സെന്ററിന് ആംബുലന്‍സ് സമര്‍പ്പിച്ചു

Web Desk
1 Min Read

പൂനൂര്‍: പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വിസസ് (പാസ് ഖത്തര്‍) പൂനൂര്‍ പെയ്ന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് നല്‍കുന്ന ആംബുലന്‍സ് സമര്‍പ്പണം നജീബ് കാന്തപുരം എം എല്‍ എ നിര്‍വഹിച്ചു.

city exchange

പാലിയേറ്റീവ് കെയര്‍ പ്രസിഡന്റ് അഡ്വ. എന്‍ എ ലത്തീഫ് താക്കോല്‍ ഏറ്റുവാങ്ങി. വ്യാപാര ഭവനില്‍ നടന്ന പാസ് ഖത്തര്‍ ഫാമിലി മീറ്റില്‍ പ്രസിഡന്റ് ഷബീര്‍ ഷംറാസ് അധ്യക്ഷത വഹിച്ചു.

ഖത്തറിലെ പ്രവാസികളായ പൂനൂര്‍ സ്വദേശികളുടെ സൗഹാര്‍ദ്ദ കൂട്ടായ്മയായ പാസ് ഖത്തര്‍ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന സംഗമത്തില്‍ ആദ്യകാല പ്രവര്‍ത്തകരെ ആദരിക്കുകയും വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിക്കുകയും ചെയ്തു.

- Advertisement -
Ad image

സി പി സംശീര്‍ സംഘടനാ പരിചയം നടത്തി. വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു. കെ കെ ഉമ്മര്‍ സ്വാഗതവും അഫ്‌സല്‍ കോളിക്കല്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!