വടകര റയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ നീക്കം

Web Desk
1 Min Read

വടകര: യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന വടകര റയില്‍വേ സ്റ്റേഷനിലെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ നിര്‍ത്തലാക്കാന്‍ നീക്കം.ഇതിന്റെ ഭാഗമായി ഇപ്പോള്‍ കുറച്ചു ദിവസമായി കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ജനറല്‍ ടിക്കറ്റ് ഇല്ലാതെ റിസര്‍വേഷന്‍ ടിക്കറ്റ് മാത്രം ആയ ഈ സമയത്ത് കോച്ച് പൊസിഷന്‍ വിവരം പോലും അറിയാന്‍ യാത്രക്കാര്‍ക്ക് വഴിയില്ലാത്ത അവസ്ഥയാണ്. ട്രെയിന്‍ വന്ന് കഴിഞ്ഞാല്‍ തങ്ങളുടെ കോച്ച് പൊസിഷന്‍ നോക്കി യാത്രക്കാര്‍ തലങ്ങും വിലങ്ങും ഓടേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്.
ഇതിന് ഉടന്‍ പരിഹാരം കാണണമെന്നും ആയിരക്കണക്കിന് യാത്രക്കാര്‍ ദിവസേന യാത്ര ചെയ്യുന്ന വടകരയിലെ റെയില്‍വെ ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ നിര്‍ത്തലക്കാന്‍ ഉള്ള നടപടിയില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്നും മലബാര്‍ റയില്‍വേ പാസഞ്ചര്‍സ് ഫോറം ( എം.ടി.പി.എഫ് ) ആവശ്യപ്പെട്ടു.

city exchange
Share This Article
Leave a Comment
error: Content is protected !!