കൊച്ചി വിമാനത്താവളത്തിനു സമീപം വാഹനാപകടം; ഒരാള്‍ മരിച്ചു

Web Desk
0 Min Read

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം റോഡില്‍ ഗോള്‍ഫ് ക്ലബ്ബിന് മുന്‍വശത്ത് കാര്‍ തെന്നി അപകടം. ഡ്രൈവര്‍ മരിച്ചു. വൈറ്റില കുമാരനാശാന്‍ റോഡില്‍ നിഥിന്‍ ശര്‍മ (36) ആണ് മരിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും എറണാകുളത്തേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ തെന്നിയ കാര്‍ മറിയുകയായിരുന്നു. റോഡരികിലെ മരത്തിലിടിച്ച് താഴേക്ക് മറിഞ്ഞ കാറില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അങ്കമാലി ഫയര്‍ഫോഴ്‌സ്, നെടുമ്പാശ്ശേരി പൊലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് കാല്‍മണിക്കൂറോളം പരിശ്രമിച്ചാണ് നിഥിന്‍ ശര്‍മയെ കാറില്‍ നിന്നും പുറത്തേക്കെടുത്തത്.

city exchange
Share This Article
Leave a Comment
error: Content is protected !!