

കാലടി: കുണ്ടുംകുഴിയുമായി തകര്‍ന്നു കിടക്കുന്ന ഹെര്‍ബര്‍ട്ട് റോഡ് അടിയന്തിരമായി പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പൊതുമരാമത്തു മന്ത്രി പി എ മുഹമ്മദ് റിയാസിന് കത്തെഴുതിയും നേരിട്ടു കണ്ടും ആവശ്യപ്പെട്ടിരുന്നു.

എം എല്‍ എയുടെ ആവശ്യം പരിഗണിച്ച് ഹെര്‍ബര്‍ട്ട് റോഡിന്റെ പുനരുദ്ധാരണത്തിനായി പൊതുമരാമത്തുവകുപ്പില്‍ നിന്നും രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം എല്‍ എ അറിയിച്ചു.

ഹെര്‍ബര്‍ട്ട് റോഡിന്റെ കാഞ്ഞൂര്‍- ചെങ്ങല്‍ പാലം മുതല്‍ കരിയാട്- മറ്റൂര്‍ റോഡ് വരെയുള്ള 3.7 കിലോമീറ്റര്‍ ദൂരം 40 എം എം ചിപ്പിങ്ങ് കാര്‍പ്പെറ്റ് ടാറിങ്ങും അതുപോലെ കോസ്റ്റ് ഗാര്‍ഡിന്റെ പരിസരത്ത് ഇടിഞ്ഞുപോയ റോഡിന്റെ സംരക്ഷണ ഭിത്തിയുടെ പുനര്‍ നിര്‍മ്മാണവുമാണ് ഈ പദ്ധതിയില്‍ നടപ്പാക്കുക എന്നും നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി ഫണ്ടനുവദിച്ച സര്‍ക്കാരിനും പൊതുമരാമത്തു വകുപ്പു മന്ത്രി പി എ മുഹമ്മദ് റിയാസിനും നന്ദി അറിയിച്ചതായും എം എല്‍ എ പറഞ്ഞു.
