

കൊച്ചി: നടിയും മിമിക്രി താരവും ടെലിവിഷന്‍ അവതാരകയുമായ സുബി സുരേഷ് (41) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടിരുന്നു സുബി സുരേഷ് സ്റ്റേജ് ഷോകളിലും മിമിക്രി വേദികളിലും നിറസാന്നിധ്യമായിരുന്നു.

സിനിമാല കോമഡി പരിപാടിയിലൂടെ രംഗത്തെത്തിയ സുബി സുരേഷ് രാജസേനന്‍ സംവിധാനം നിര്‍വഹിച്ച കനകസിംഹാസനം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര ലോകത്തെത്തിയത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങി ഇരുപതിലേറെ സിനിമകളില്‍ വേഷമിട്ടു.
തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലും വിദ്യാഭ്യാസം നിര്‍വഹിച്ച സുബി സ്‌കൂള്‍ പഠനകാലത്ത് നര്‍ത്തകിയായാണ് അറിയപ്പെട്ടത്. പിതാവ്: സുരേഷ്. മാതാവ്: അംബിക. സഹോദരന്‍: എബി സുരേഷ്.

