ജമാഅത്തെ ഇസ്‌ലാമി നേതാവ് കെ ടി അന്ത്രു മൗലവി അന്തരിച്ചു

Web Desk
1 Min Read

ജമാഅത്തെ ഇസ്‌ലാമി നേതാവ് കെ ടി അന്ത്രു മൗലവി അന്തരിച്ചു
തലശ്ശേരി: ജമാഅത്തെ ഇസ്‌ലാമി നേതാവ് കോട്ടത്ത് താഴെ കുനിയില്‍ അബ്ദുറഹ്മാന്‍ എന്ന കെ ടി അന്ത്രു മൗലവി (76) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് പെരിങ്ങത്തൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

city exchange


ഒരു വര്‍ഷത്തിലേറെയായി വിശ്രമത്തിലായിരുന്നു. സരസവും ചിന്തോദ്ദീപകവുമായ പ്രഭാഷണങ്ങളുമായി ആറു പതിറ്റാണ്ട് കര്‍മ രംഗത്ത് നിറഞ്ഞു നിന്നിരുന്ന അദ്ദേഹം ലളിത ജീവിതം നയിച്ച വ്യക്തിയായിരുന്നു.


ഭാര്യ: പീറ്റക്കണ്ടി മറിയം. മക്കള്‍: ശിഹാബുദ്ദീന്‍ (ജമാഅത്തെ ഇസ്‌ലാമി പാനൂര്‍ ഏരിയ പ്രസിഡന്റ്), ഉമര്‍ ഫാറൂഖ് (അധ്യാപകന്‍), മുഹമ്മദ് സവാദ് (കച്ചവടം), ഹിന്ദ്, ആയിഷ. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ (കച്ചവടം, സിദ്ധാപുരം, സിറാജ് വടകര കോട്ടക്കല്‍ (കച്ചവടം), സറീന, സാജിത, ജുവൈരിയ. പിതാവ്: പരേതനായ ഉമര്‍ മുസ്‌ല്യാര്‍. മാതാവ്: പരേതയായ ഐഷക്കുട്ടി.

- Advertisement -
Ad image


ദീര്‍ഘകാലം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രാദേശിക അമീര്‍, കണ്ണൂര്‍ ജില്ലാ സമിതി അംഗം, ജില്ലാ തര്‍ബിയത്ത് വകുപ്പ് അധ്യക്ഷന്‍, ഏരിയാ ഓര്‍ഗനൈസര്‍ തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ഭരണ സമിതിയിലേയും അംഗമാണ്.
ചൊക്ലി വിജ്ഞാന്‍ പ്രദാന്‍ ഓറിയന്റല്‍ ഹൈസ്‌കൂളിന്റെ എല്‍ പി വിഭാഗത്തില്‍ അധ്യാപകനായിരുന്നു.

Share This Article
Leave a Comment
error: Content is protected !!