മിഠായിത്തെരുവില്‍ വീണ്ടും തീപ്പിടുത്തം

Web Desk
0 Min Read

കോഴിക്കോട്: മിഠായിത്തെരുവില്‍ തീപ്പിടുത്തം. മൊയ്തീന്‍ പള്ളിയുടെ എതിര്‍വശം ഒയാസിസ് കോംപൗണ്ടിനടുത്ത് വി കെ എം ബില്‍ഡിങ്ങിന്റെ രണ്ടാം നിലയിലാണ് തീപ്പിടിച്ചത്. പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണ്‍ ആണിത്. ഉച്ചയ്ക്കു ശേഷമാണ് അ?ഗ്‌നിബാധയുണ്ടായത്. അഞ്ചോളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകളെത്തി തീ അണച്ചു. ആളപായമില്ല.

city exchange


നേരത്തെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പടക്ക കടയില്‍ തീ പിടിച്ച് അനേകം പേര്‍ മരണപ്പെട്ട റോഡിലാണ് ഇപ്പോഴും തീപിടുത്തമുണ്ടായത്.

അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടവര്‍ വിവരമറിയിച്ചതനുസരിച്ചാണ് അഗ്നിശമന സേന യൂനിറ്റുകളെത്തിയത്. തീപ്പിടുത്ത കാരണം വ്യക്തമല്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!