വിനായകനൊപ്പം ചാക്കോച്ചനും ജോജുവും ദിലീഷും ഒന്നിക്കുന്ന ‘പട’; ടീസര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോര്‍ജ്ജും ദിലീഷ് പോത്തനും ഒന്നിക്കുന്ന ‘പട’യുടെ ടീസര്‍ റിലീസായി. കമല്‍ കെ എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്, എ വി എ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

city exchange


കേരളത്തില്‍ ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതും ഏറെ മാധ്യമശ്രദ്ധ നേടിയതുമായ ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് പട ഒരുക്കുന്നത് എന്ന് മുന്‍പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ അംഗങ്ങളായ നാല് യുവാക്കള്‍ കളക്ടറെ ബന്ദിയാക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്ന് വ്യക്തമാക്കുന്നതാണ് ടീസര്‍.


കുഞ്ചാക്കോ ബോബന്‍, വിനായകന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍ എന്നിവരെ കൂടാതെ പ്രകാശ് രാജ്, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി ജി രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി കെ ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കനി കുസൃതി, കോട്ടയം രമേഷ്, സജിത മഠത്തില്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കമല്‍ കെ എം തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിക്കുന്നത്. ഷാന്‍ മുഹമ്മദാണ് ചിത്ര സംയോജനം നിര്‍വ്വഹിക്കുന്നത്.

- Advertisement -
Ad image


വിഷ്ണു വിജയനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. എന്‍ എം ബാദുഷ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. കെ രാജേഷ്, പ്രേംലാല്‍ കെ കെ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ഗോകുല്‍ ദാസ്, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവിയര്‍, മേക്കപ്പ്- ആര്‍ ജി വയനാടന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സുധര്‍മ്മന്‍ വള്ളിക്കുന്ന്, പ്രതാപന്‍ കല്ലിയൂര്‍, എസ്സന്‍ കെ എസ്തപ്പാന്‍, ചീഫ് അസോ: ഡയറക്ടര്‍- സുധ പത്മജ ഫ്രാന്‍സീസ്, പി ആര്‍ ഒ- പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Share This Article
Leave a Comment
error: Content is protected !!