

തിരുവനന്തപുരം: ഒലിവ് മീഡിയയുടെ ബാനറില്‍ സാജു എരുമേലി നിര്‍മിച്ച് ജയരാജ് പണിക്കര്‍ സംവിധാനം ചെയ്ത തിരുവമ്പാടി കണ്ണന്‍ മ്യൂസിക്കല്‍ ആല്‍ബം പ്രേക്ഷകരുടെ മനം കവരുന്നു. അതീവ ഹൃദ്യമായ ഈ ആല്‍ബത്തിന്റെ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് കെ ജയകുമാര്‍ ആണ്. സംഗീത സംവിധാനം ഗംഗന്‍ സംഗീതും ഗാനാലാപനം സീ കേരളം ‘സരിഗമപ’ ഫെയിം കുമാരി അവനി എസ് എസും നിര്‍വഹിച്ചിരിക്കുന്നു.

മാസ്റ്റര്‍ അദ്വൈത് സാജു ആണ് തിരുവമ്പാടി കണ്ണനായി വേഷമിട്ടിരിക്കുന്നത്. രാധയായത് കുമാരി ഐശ്വര്യ ഷൈജു ആണ്. വിജയന്‍ മുരുക്കുംപുഴ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.


വെളിനല്ലൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, എരുമേലി മുക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ ദൃശ്യ ചാരുതയുള്ള ലൊക്കേഷനുകളിലാണ് തിരുവമ്പാടി കണ്ണനെ വാഴ്ത്തി പാടുന്ന ഈ ആല്‍ബം ചിത്രീകരിച്ചത്.
ക്രിയേറ്റീവ് ഹെഡ്: ഗംഗന്‍ സംഗീത്, ഛായാഗ്രഹണം: വിസോള്‍ കരുനാഗപ്പള്ളി, എഡിറ്റിംഗ്, ഡി ഐ: സുഭാഷ് കടത്തൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: റജി തോപ്പില്‍, കൊറിയോഗ്രാഫി: പാറങ്കോട് വാസുദേവന്‍, കോസ്റ്റ്യൂം: ആരഭി ഡാന്‍സ് സ്‌കൂള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്യാംസൂദനന്‍ പിള്ള, ആര്‍ട്ട്, മേക്കപ്പ്: ബാലു, റെക്കോര്‍ഡിംഗ്: ബെന്‍സണ്‍ ക്രിയേഷന്‍സ്, തിരുവനന്തപുരം, സൗണ്ട് എഞ്ചിനീയര്‍: റോയ്സ്റ്റര്‍ ഷാജി, മിക്‌സിംഗ്, മാസ്റ്ററിംഗ്: സുനീഷ് എസ് ആനന്ദ്, ഡിസൈനിംഗ്: ജയന്‍ വിസ്മയ, വാര്‍ത്താ പ്രചാരണം: റഹിം പനവൂര്‍.

ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത് ചലച്ചിത്ര താരവും നര്‍ത്തകിയുമായ ഊര്‍മ്മിള ഉണ്ണി ആണ്. എം സി ഓഡിയോസ് ആന്റ് വീഡിയോസ് ആണ് ആല്‍ബം റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം തന്നെ മുപ്പതിനായിരം പേര്‍ ആല്‍ബം കണ്ടു. പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച് മുന്നേറുന്ന തിരുവമ്പാടി കണ്ണന്‍ തൃശൂര്‍ കലാ കൈരളി കലാ സാഹിത്യ സാംസ്‌കാരിക വേദിയുടെ മികച്ച സംഗീത വീഡിയോ ആല്‍ബത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായിട്ടുണ്ട്.
ആല്‍ബത്തിന്റെ ഗാനരചയിതാവ് കെ ജയകുമാറിനെ അണിയറ പ്രവര്‍ത്തകര്‍ ആദരിച്ചു. ജയരാജ് പണിക്കര്‍, സാജു എരുമേലി, ഗംഗന്‍ സംഗീത്, വിജയന്‍ മുരുക്കുംപുഴ, അദ്വൈത് സാജു എന്നിവര്‍ സംബന്ധിച്ചു.

