വ്യത്യസ്ത പ്രമേയവുമായി ഏകന്‍ ഫെബ്രുവരി 24ന്

Web Desk
1 Min Read

തിരുവനന്തപുരം: ബൈബിള്‍ പ്രകാരം മരിച്ചവരെ ശവക്കുഴികളില്‍ അടക്കം ചെയ്യുന്നത് വിശുദ്ധിയുടെ ഒരു പ്രവൃത്തിയും ഭൂമിയിലെ ഏറ്റവും മഹത്തരമായ ജോലിയുമാണ്. എന്നാല്‍ ഇടവകയില്‍ ഈ തൊഴിലെടുക്കുന്നവര്‍ വെറുക്കപ്പെട്ടവരും നിരാലംബരുമാണ്. ശവക്കുഴി കുഴിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പിതാവില്‍ നിന്നും കുട്ടിക്കാലത്ത് തന്നെ മനസ്സിലാക്കിയ ദാസന്‍ തന്റെ ബാല്യകാല സുഹൃത്തായ ജൂണയെ സ്‌നേഹിക്കുന്നു. അവരുടെ പ്രണയം തുറന്നുകാട്ടപ്പെടുമ്പോള്‍ ഉണ്ടാകുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ‘ഏകന്‍’ എന്ന ചിത്രം മുന്നോട്ടു സഞ്ചരിക്കുന്നത്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ ഫെബ്രുവരി 24ന് എത്തുന്നു.

city exchange

അഞ്ജലി കൃഷ്ണ, പുനലൂര്‍ തങ്കച്ചന്‍, ആല്‍ഡ്രിന്‍, മാസ്റ്റര്‍ ആദര്‍ശ്, സജി സോപാനം, സനേഷ്, അശോകന്‍, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലന്‍ ചക്രവര്‍ത്തി എന്നിവര്‍ അഭിനയിക്കുന്നു.

ബാനര്‍- ലാ ഫ്രെയിംസ്, രചന, നിര്‍മ്മാണം, സംവിധാനം- നെറ്റോ ക്രിസ്റ്റഫര്‍, ഛായാഗ്രഹണം- പ്രശാന്ത്, എഡിറ്റിംഗ്- വിപിന്‍ മണ്ണൂര്‍, സംഗീതം- റോണി റാഫേല്‍, കല- മണികണ്ഠന്‍, ചമയം- അനില്‍ നേമം, കോസ്റ്റ്യും- അനുജ, അാോസിയേറ്റ് ഡയറക്ടേഴ്‌സ്- ബേബി, സുനില്‍കുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വിവിന്‍ മഹേഷ്, സൗണ്ട് ഡിസൈന്‍- എന്‍ ഷാബു, സൗണ്ട് റിക്കോര്‍ഡിംഗ്- ശ്രീകുമാര്‍, മിക്‌സിംഗ്- ആദര്‍ശ്, സ്റ്റുഡിയോ- പോസ്റ്റ് ഫോക്കസ് എന്റര്‍ടെയ്ന്‍മെന്റ്‌സ്, പബ്ലിസിറ്റി ആന്റ് ഡിസൈന്‍സ്- എച്ച് ആന്റ് എച്ച് കമ്പനി, ട്രാവന്‍കൂര്‍ ഒപ്പേറ ഹൗസ്, സ്റ്റില്‍സ്- അനൂപ്, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!