14 ഫെബ്രുവരി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Web Desk
1 Min Read

കൊച്ചി: ക്ലൗഡ് 9 സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്ന 14 ഫെബ്രുവരി സിനിമയുടെ ഫഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രമുഖ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ റിലീസായി. പാലക്കാട്, ചിറ്റൂര്‍ പരിസര പ്രദേശങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയായ 14 ഫെബ്രുവരി വിജയ് ചമ്പത്താണ് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത്.

city exchange

അജിത് കുമാര്‍ എം പാലക്കാട് പ്രൊജക്ട് ഹെഡ് ആകുന്ന ചിത്രം തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെയാണ് അനാവരണം ചെയ്യുന്നത്. പ്രണയാര്‍ദ്ര ഗാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി.

ഒടിയന്‍ ഫെയിം ഹരിത്ത്, നന്ദു, മേഘനാഥന്‍, നാരായണന്‍കുട്ടി, ജയരാജ് വാര്യര്‍, സാബു തിരുവല്ല, ശ്രീജിത്ത് വര്‍മ്മ, മിഥുന്‍ ആന്റണി, ചാരു കേഷ്, റോഷന്‍, രാകേന്ദ്, ബദ്രിലാല്‍, ഷെജിന്‍, ജിതിന്‍ ഗുരു മാത്യൂസ്, അമല, ആരതി നായര്‍, അപൂര്‍വ്വ, ഐശ്വര്യ, രജനി മുരളി, പ്രിയരാജിവ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

- Advertisement -
Ad image

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, രാജേഷ് ആര്‍, ശശികുമാര്‍ നായര്‍, ഛായാഗ്രഹണം: രാഹുല്‍ സി വിമല, തിരക്കഥ, സംഭാഷണം: അനില്‍ പരമേശ്വരന്‍, എഡിറ്റിംഗ്: ജോമോന്‍ സിറിയക്, ചീഫ് അസോസിയറ്റ് ഡയറക്ടര്‍: ജയേന്ദ്ര ശര്‍മ, ഗായകര്‍: പത്മവിഭൂഷണ്‍ ഡോ. കെ ജെ യേശുദാസ്, പത്മഭൂഷണ്‍ കെ എസ് ചിത്ര, മാതംഗി അജിത് കുമാര്‍, വിജയ് ചമ്പത്ത്, ഡോ. കെ പി നന്ദകുമാര്‍, ഗാനരചന: ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, ശ്രീകുമാര്‍ ബാലകൃഷ്ണന്‍, സംഗീതം: വിജയ് ചമ്പത്ത്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എല്‍ പി സതീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്യാം സരസ്, ആര്‍ട്ട് ഡയറക്ടര്‍: മുരളി ബേപ്പൂര്‍, കോസ്റ്റുംസ്: ദേവന്‍ കുമാരപുരം, മേക്കപ്പ്: ഷനീജ് ശില്പം, പോസ്റ്റര്‍ ഡിസൈന്‍: മനോജ് ഡിസൈന്‍സ്, സ്റ്റില്‍സ്: ശ്രീജിത്ത് ചെട്ടിപ്പടി, പി ആര്‍ ഒ: എം കെ ഷെജിന്‍.

Share This Article
Leave a Comment
error: Content is protected !!