Entertainment
പ്രതിഭ ട്യൂട്ടോറിയല്‍സിലെ ഗാനം പുറത്തിറങ്ങി
കൊച്ചി: പ്രതിഭ ട്യൂട്ടോറിയല്‍സ് ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. ചിത്രം സെപ്റ്റംബര്‍ 13ന് തിയേറ്ററുകളില്‍ എത്തും.
അഭിലാഷ് രാഘവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് ശ്രീലാല്‍ പ്രകാശന്‍, ജോയ് അനാമിക, വരുണ്‍ ഉദയ് എന്നിവര്‍ നിര്‍മ്മിച്ച പ്രതിഭ ട്യൂട്ടോറിയല്‍സ് സെപ്റ്റംബര്‍ 13ന് തിയേറ്ററുകളില്‍ എത്തും.
സുധീഷ്, നിര്‍മല്‍ പാലാഴി, ജോണി ആന്റണി, അല്‍ത്താഫ് സലിം, ജാഫര്‍ ഇടുക്കി, പാഷാണം ഷാജി, വിജയകൃഷ്ണന്‍ (ഹൃദയം ഫെയിം), ശിവജി ഗുരുവായൂര്‍, എല്‍ദോ രാജു, ആരതി നായര്‍, അഞ്ജന അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ പുതുമുഖങ്ങളും അഭിനയിക്കുന്നു.
കൂടാതെ ആര്‍ എല്‍ വി രാമകൃഷ്ണന്‍, ദേവരാജന്‍, പ്രദീപ് ബാലന്‍, ശിവദാസ് മട്ടന്നൂര്‍, രമേശ് കാപ്പാട്, മണികണ്ഠന്‍, ഹരീഷ് പണിക്കര്‍, സ്വാതി ത്യാഗി, ജ്യോതികൃഷ്ണ, ആതിര എന്നിവരും അഭിനയിക്കുന്നു. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗുഡ് ഡേ മൂവീസ്. പി ആര്‍ ഒ: എം കെ ഷെജിന്‍.