ദിലീപ്- റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ മമ്മൂട്ടി റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: ദിലീപ്- റാഫി ചിത്രം വോയ്സ് ഓഫ് സത്യനാഥന്റെ ട്രയ്‌ലര്‍ റിലീസായി. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ലോഞ്ച് ചടങ്ങിലാണ് മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി ട്രയ്‌ലര്‍ റിലീസ് ചെയ്തത്.

city exchange

ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ദിലീപ്- റാഫി കൂട്ടുകെട്ടിലെത്തുന്ന ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് ട്രയ്‌ലര്‍ തന്നെ സൂചിപ്പിക്കുന്നു. സിനിമാ മേഖലയിലെ വിവിധ മേഖലകളിലെ പ്രഗത്ഭരായ വ്യക്തികളും ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു. ജൂലൈ 14നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം, റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന വോയിസ് ഓഫ് സത്യനാഥന്‍ നിര്‍മ്മിക്കുന്നത് ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍ എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ്.

ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മഞ്ജു ബാദുഷ, നീതു ഷിനോജ്, കോ പ്രൊഡ്യൂസര്‍: രോഷിത് ലാല്‍ വി 14 ഇലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി, ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു എ ഇ).

- Advertisement -
Ad image

ഛായാഗ്രഹണം: സ്വരുപ് ഫിലിപ്പ്, സംഗീതം: അങ്കിത് മേനോന്‍, എഡിറ്റര്‍:ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!