പുതിയ വീഡിയോ പ്രോലോഗ് റിലീസ് ചെയ്ത് ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ ടീം

Web Desk
1 Min Read

ദുബായിയിലെ പ്രവാസികളുടെ ജീവിതത്തിലെ വേറിട്ട കഥയുമായി എത്തുന്ന ‘മെയ്ഡ് ഇന്‍ ക്യാരവാന്‍’ എന്ന സിനിമയുടെ പുതിയ വീഡിയോ പ്രോവോഗ് റിലീസായി. കോവിഡ് കാലത്ത് അബുദാബിയില്‍ തുടങ്ങി ദുബായിയില്‍ ഷെഡ്യൂള്‍ ബ്രേക്ക് ചെയ്ത ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം നവാഗതനായ ജോമി കുര്യാക്കോസാണ്. സിനിമ കഫേ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മഞ്ജു ബാദുഷയാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

city exchange

പുതുമുഖം പ്രിജില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ആനന്ദം ഫെയിം അന്നു ആന്റണിയാണ് നായിക. ഇന്ദ്രന്‍സ്, ആന്‍സന്‍ പോള്‍, മിഥുന്‍ രമേഷ്, ഷിഫ ബാദുഷ, അന്താരാഷ്ട്ര താരങ്ങളും മോഡലുകളുമായ ഹാഷെം കടൂറ, അനിക ബോയ്‌ലെ, നസ്സഹ, എല്‍വി സെന്റിനോ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നല്‍കുന്നു. ക്യാമറ: ഷിജു എം ഭാസ്‌കര്‍, എഡിറ്റിങ്: വിഷ്ണു വേണുഗോപാല്‍, പ്രൊജക്ട് ഡിസൈനര്‍: പ്രിജിന്‍ ജെ പി, ആര്‍ട്ട്: രാഹുല്‍ രഘുനാഥ്, മേക്കപ്പ്: നയന രാജ്, കോസ്റ്റ്യൂം: സംഗീത ആര്‍ പണിക്കര്‍, സൗണ്ട് ഡിസൈനര്‍: രജീഷ് കെ ആര്‍ (സപ്ത), ക്രിയേറ്റീവ് ഹെഡ്: പങ്കജ് മോഹന്‍, പ്രൊഡക്ഷന്‍ മാനേജര്‍: അസ്‌ലം പുല്ലേപ്പടി, സ്റ്റില്‍സ്: ശ്യാം മാത്യു, പി ആര്‍ ഒ: പിശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!