കനത്ത മഴ; പത്തനംതിട്ടയില്‍ ഉരുള്‍പ്പൊട്ടി

Web Desk
1 Min Read

തിരുവനന്തപുരം: പത്തനംതിട്ടയിലെ മലയോര മേഖലയില്‍ കനത്ത മഴയെ തുടര്‍ന്ന് ആങ്ങമൂഴി വനത്തില്‍ ഉരുള്‍പൊട്ടല്‍. കോന്നിയില്‍ ഒരു മണിക്കൂറിനിടെ 74 മില്ലിമീറ്റര്‍ മഴ പെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

city exchange

കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ കോട്ടമണ്‍പാറയില്‍ ഒരു കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി. എരുമേലിയില്‍ കനത്ത മഴയില്‍ തടയണ തകര്‍ന്നു. ചെമ്പകപ്പാറ എസ്റ്റേറ്റ് പാറമടയിലെ തടയണയാണ് തകര്‍ന്നത്. കുറുമ്പന്‍മൂഴി വനത്തിനുള്ളില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായും വിവരമുണ്ട്. മഴ ശക്തമായതോടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയായി.

കോട്ടയം മുണ്ടക്കയം വണ്ടംപതാല്‍ അസംപനിയില്‍ ഉരുള്‍ പൊട്ടലുണ്ടായെന്ന വിവരം പുറത്തുവന്നെങ്കിലും ജില്ലാ ഭരണകൂടം അത് നിഷേധിച്ചു. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമാണ് ഉണ്ടായതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് ജില്ലാ ഭരണകൂടം അറിയിച്ചത്. മുണ്ടക്കയത്ത് താഴ്ന്ന പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. മുണ്ടക്കയം- എരുമേലി സംസ്ഥാന പാതയിലും വെള്ളം കയറി. ഇതോടെ ഗതാഗതം സ്തംഭിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ കൂട്ടിക്കല്‍, എന്തയാര്‍, വടക്കേമല ഭാഗങ്ങളിലും കനത്ത മഴ പെയ്തത് ആശങ്കയുണ്ടാക്കി.

- Advertisement -
Ad image

എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!