‘നെഞ്ചോരമേ’ മ്യൂസിക്കല്‍ ആല്‍ബം പുറത്തിറങ്ങി

Web Desk
1 Min Read

ടൊറന്റോ: കെ സി അഭിലാഷിന്റെ വരികള്‍ക്ക് അനില്‍ വര്‍ഗീസ്, അശ്വിന്‍ മാത്യു എന്നിവര്‍ സംഗീതം പകര്‍ന്ന് ക്രിസ്റ്റി വര്‍ഗീസ് സംവിധാനം ചെയ്യുന്ന മ്യൂസിക്കല്‍ ആല്‍ബം ‘നെഞ്ചോരമേ’ പുറത്തിറങ്ങി. ആല്‍ബം റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളും യുവാക്കളും ഗാനം ഏറ്റെടുത്തു കഴിഞ്ഞു.

city exchange

സംവിധായകന്‍ ഓമര്‍ലുലു, യുവനായകന്മാരായ സിജു വില്‍സണ്‍, അര്‍ജുന്‍ അശോകന്‍, റോഷന്‍ ബഷീര്‍, സംഗീത സംവിധായകന്‍ ജയ് ഹരി, ഗാന രചയിതാവ് ഹരിനാരായണന്‍ എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക് പേജ് വഴി ആണ് ഗാനം പുറത്തിറങ്ങിയത്. പൂര്‍ണ്ണമായും കാനഡയില്‍ ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാന്‍, ഏയ്ഞ്ചല്‍ മേരി ജോസഫ് എന്നിവരാണ്. ‘അലരെ നീ എന്നിലെ’എന്ന സൂപ്പര്‍ഹിറ്റ് പാട്ട് പാടി ശ്രദ്ധേയനായ ഗായകനാണ് അയ്‌റാന്‍.

അലന്‍ ജോര്‍ജ് ആണ് ആല്‍ബം നിര്‍മ്മിക്കുന്നത്, ജോസഫ് കുന്നേല്‍ കോ- പ്രൊഡ്യൂസറും ക്യാമറ കൈകാര്യം ചെയുന്നത് അക്ഷയ് മോന്‍സിയും ആണ്.

- Advertisement -
Ad image

മ്യൂസിക് പ്രോഗ്രാമ്മിംഗ്: സാമൂവല്‍ എബി, ഗോപകുമാര്‍ ജി, മിക്‌സ് ആന്‍ഡ് മാസ്റ്ററിങ്: അബിന്‍ പോള്‍, കഥ: ഗ്രീഷ്മ അമ്മു, എഡിറ്റിംഗ്: അലന്‍ പി ജോണ്‍, കളറിങ്: ബിലാല്‍ റഷീദ്, വീഡിയോ പാര്‍ട്ണര്‍: മാജിക് മിസ്റ്റ് മീഡിയ എന്നിവരാണ് ആല്‍ബത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. എഎന്‍എ മ്യൂസിക് ക്രീയേഷന്‍സ് ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്. വാര്‍ത്ത പ്രചാരണം: പിശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!